പാട്ട് കേട്ട് ഉറങ്ങുന്ന ശീലമുള്ളവർ അറിയാൻ
മനോഹരമായ ഒരു നേര്‍ത്ത മഴനൂല് പോലെയാണ് സംഗീതം.. ചില പാട്ടുകൾ അങ്ങനെ ആസ്വാദക ഹൃദയങ്ങളിലേയ്ക്ക് പെയ്തിറങ്ങാറുണ്ട്. ആര്‍ദ്ര സംഗീതവും മനോഹരമായ ആലാപനവും ആസ്വദിക്കാത്തവരായി ആരുമുണ്ടാവില്ല. പതിവായി പാട്ട് കേൾക്കുന്നവർ പൊതുവെ സന്തോവാന്മാരായിക്കുമെന്നാണ് പറയാറ്. അതുപോലെ കിടക്കുന്നതിനുമുമ്പ് പാട്ട് കേട്ട് ഉറങ്ങുന്ന ശീലമുള്ളവർക്ക് നല്ല ഉറക്കം കിട്ടുമെന്നാണ് പഠനങ്ങൾ പറയുന്നത്.
വൈകാരിക ആരോഗ്യം, ഉറക്കം എന്നിവയ്ക്കുള്ള ഏറ്റവും നല്ല മരുന്നാണ് സംഗീതം. മനസിനെയും ശരീരത്തേയും ഉത്തേജിപ്പിക്കാനും സംഗീതത്തിന് സാധിക്കും. ശ്വസനത്തേയും ഹൃദയമിടിപ്പിനെയുംവരെ സംഗീതം ആശ്രയിക്കും എന്നാണ് കണ്ടെത്തൽ.
Read also: അകക്കണ്ണുകൊണ്ടൊരു കിടിലൻ സ്മാഷ്; പിന്തുണയുമായി കുടുംബം, ഹൃദയംതൊട്ടൊരു വീഡിയോ
കൻസാസ് സർവകലാശാലയിലെ ഒരു കൂട്ടം ഗവേഷകർ നടത്തിയ പഠനത്തിലൂടെ ഉറങ്ങുന്നതിന് മുൻപ് ഇഷ്ടമുള്ള പാട്ട് കേൾക്കുന്നത് ഗാഢനിദ്ര ലഭിക്കാൻ സഹായിക്കുമെന്നാണ് കണ്ടെത്തൽ. പാട്ട് ശരീരത്തെ സ്ലീപ് മോഡിലേക്ക് വേഗത്തിൽ എത്തിക്കുന്നു.
വിഷാദം, ഉത്കണ്ഠ എന്നിവയ്ക്കും പാട്ട് കേൾക്കുന്നത് ഒരു പരിഹാരമാണ്. മനസിന്റെ സമ്മർദ്ദം കുറയ്ക്കുന്നതിനും സംഗീതം സഹായിക്കുന്നു.
Story Highlights: listening music before going to bed