പാതിരാ സൂര്യൻ ഉദിക്കുന്ന നാട്; അലാസ്കയിലെ അപൂർവ പ്രതിഭാസത്തിന് പിന്നിൽ

June 29, 2020
alaska

ഒരു ദിവസം മുഴുവൻ, അതായത് 24 മണിക്കൂറും സൂര്യപ്രകാശം ലഭിക്കുന്ന രാജ്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ.. ഇല്ലെങ്കിൽ ദാ കേട്ടോളു അങ്ങനെയുമുണ്ട് ചില രാജ്യങ്ങൾ. ആർട്ടിക് വൃത്തത്തിന് വടക്ക് ഭാഗത്തും അന്റാർട്ടിക് വൃത്തത്തിന് തെക്കുഭാഗത്തായുമാണ് ഈ അപൂർവ പ്രതിഭാസം ഒരുക്കുന്ന രാജ്യങ്ങൾ.

അർധരാത്രിയിൽ സൂര്യൻ ഉദിക്കുന്ന ഒരു രാജ്യമാണ് അലാസ്‌ക. ഉത്തരാർധ ഗോളത്തിന് സമീപമായി സ്ഥിതിചെയ്യുന്ന രാജ്യമായതിനാലാണ് അലാസ്‌കയിൽ രാത്രിയിലും സൂര്യൻ ഉദിക്കുന്നത്.

മെയ്, ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായിരിക്കും അലാസ്‌കയിൽ വേനൽക്കാലം, ഈ സമയത്താണ് ഈ അത്ഭുത പ്രതിഭാസവും ദൃശ്യമാകുന്നത്. ഈ സമയങ്ങളിൽ ഇവിടുത്തെ പകലിന് ദൈർഘ്യം കൂടുതലായിരിക്കും. ഈ കഴിഞ്ഞ ജൂൺ 20 ന് അലാസ്‌കയിൽ 22 മണിക്കൂർ സൂര്യപ്രകാരം ലഭിച്ചിരുന്നുവത്രേ.

Read also: മുടക്കരുത്, മുടങ്ങരുത് – ബ്രേക്ക് ദി ചെയിന്‍; നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്

അലാസ്കയ്ക്ക് പുറമെ ഐസ്‌ലൻഡ്, ഗ്രീൻലൻഡ്, നോർവേ, സ്വീഡൻ, ഫിൻലൻഡ്, വടക്കൻ റഷ്യ, ഉത്തര ധ്രുവം, ദക്ഷിണ ധ്രുവം തുടങ്ങിയിടത്തും പാതിരാസൂര്യൻ പ്രത്യക്ഷമാവാറുണ്ട്.

ഭൂമിയുടെ ഭ്രമണത്തിനനുസരിച്ചാണ് ഇത് പ്രതിഭാസം സംഭവിക്കുന്നത്.

Story Highlights: Mid night sun in Alaska