പ്രീ-വെഡ്ഡിംഗ് ആഘോഷങ്ങളിൽ താരമായി ഡിസൈനർ മാസ്ക്; ചിത്രങ്ങൾ പങ്കുവെച്ച് റാണയുടെ മിഹീഖ
June 24, 2020
ലോക്ക് ഡൗൺ നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിച്ചുകൊണ്ട് വിവാഹത്തിനായി തയ്യാറെടുക്കുകയാണ് റാണാ ദഗുബാട്ടിയും വധു മിഹീഖ ബജാജും. പ്രീ-വെഡ്ഡിംഗ് ആഘോഷങ്ങൾക്ക് തുടക്കമിട്ടുകഴിഞ്ഞു. ലെഹങ്കയാണ് പ്രീ-വെഡ്ഡിംഗ് ആഘോഷങ്ങൾക്കായി മിഹീഖ അണിഞ്ഞത്.
ലഹങ്കയ്‌ക്കൊപ്പം അണിഞ്ഞ ഡിസൈനർ മാസ്‌കാണ് ഇപ്പോൾ ഫാഷൻ ലോകത്ത് ചർച്ചയാകുന്നത്. കൊവിഡ് കാലത്ത് ആഘോഷങ്ങളിലെല്ലാം മാസ്കും നിർബന്ധമാണ്. അതുകൊണ്ടുതന്നെ എല്ലാവരും മാസ്കിലും ഫാഷൻ പരീക്ഷണങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
പ്രീ-വെഡ്ഡിംഗ് ആഘോഷങ്ങളിൽ ലഹങ്കയ്‌ക്കൊപ്പം അമ്മ ബണ്ടി ബജാജിന്റെ കർസാല ജ്വല്ലറി കളക്ഷനിലെ ആഭരണങ്ങളാണ് മിഹീഖ അണിഞ്ഞത്.
കഴിഞ്ഞ മാസമായിരുന്നു റാണയുടെയും മിഹീഖയുടെയും വിവാഹ നിശ്ചയം. വളരെ ലളിതമായി വീട്ടിൽ തന്നെയാണ് വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്.
Story highlights-miheeka bajaj’s pre-wedding designer mask