നടി മിയ ജോര്‍ജ് വിവാഹിതയാകുന്നു; ആശംസകള്‍…

June 2, 2020
Miya George getting married to Ashwin Philip

വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന ചലച്ചിത്ര താരങ്ങളുടെ കുടുംബ വിശേഷങ്ങളും ആരാധകര്‍ക്കിടയില്‍ സ്ഥാനം നേടാറുണ്ട്. മലയാളികളുടെ പ്രിയ താരം മിയ ജോര്‍ജ് വിവാഹിതയാകുന്നു എന്ന വാര്‍ത്തയുടെ സന്തോഷവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നിരവധിപ്പേര്‍ താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നു.

കോട്ടയം സ്വദേശിയും ബിസിനസ്സുകാരനുമായ അശ്വിന്‍ ഫിലിപ്പാണ് വരന്‍. കഴിഞ്ഞ ദിവസം വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നിരുന്നു. സെപ്തംബറിലായിരിക്കും വിവാഹം.

Read more: തങ്കുപൂച്ചേ… സ്‌നേഹത്തോടെ കുട്ടികള്‍ക്കൊപ്പം കേരളവും ഏറ്റുവിളിച്ചു; ദേ ഇതാണ് മലയാളികള്‍ ഹാജരായ ക്ലാസിലെ സായി ടീച്ചര്‍

മലയാള സിനിമയ്ക്ക് മികച്ച കഥാപാത്രങ്ങളെ നല്‍കുന്ന താരമാണ് മിയ ജോര്‍ജ്. കോട്ടയം ജില്ലയിലെ പാലാ സ്വദേശിനിയായ മിയ ടെലിവിഷന്‍ സ്‌ക്രീനിലൂടെയാണ് പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയത്. സിനിമകളിലൂടെ ആ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

ഡോക്ടര്‍ ലവ്, ഈ അടുത്തകാലത്ത്, റെഡ് വൈന്‍, അനാര്‍ക്കലി, ബോബി, വിശുദ്ധന്‍, ബ്രദേഴ്‌സ് ഡേ, അല്‍ മല്ലു, പട്ടാഭിരാമന്‍, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ മിയ ജോര്‍ജ് പ്രധാന കഥാപാത്രമായെത്തിയിട്ടുണ്ട്.

Story highlights: Miya George getting married to Ashwin Philip