ആരൊക്കെ തള്ളിപ്പറഞ്ഞാലും അമ്മ എന്നും നെഞ്ചോട് ചേർക്കും; കുഞ്ഞിനെ വാരിയെടുത്ത് അമ്മക്കുരങ്ങ്- സ്നേഹം നിറഞ്ഞ വീഡിയോ
June 8, 2020

എത്ര വളർന്നാലും, എവിടെ ജീവിച്ചാലും ഒരു പനി വന്നാൽ അപ്പോൾ അമ്മയെ കാണണമെന്നു പറയുന്നവരാണ് ഭൂരിഭാഗം ആളുകളും. ഭൂമിയുടെ ഏതു കോണിലാണെങ്കിലും അമ്മയെന്നത് ഒരു സുരക്ഷിതത്വമാണ്. ആരൊക്കെ തള്ളിപ്പറഞ്ഞാലും അമ്മയുടെ കരുതലും സ്നേഹവും എന്നും കൂടെയുണ്ടാകുമെന്നു പറയുന്നത് സത്യമാണെന്ന് തെളിയിക്കുകയാണ് ഒരു വീഡിയോ.
ഒരു കൂട്ടം കുരങ്ങുകളാണ് വീഡിയോയിൽ ഉള്ളത്. കൂട്ടത്തിൽ ഏറ്റവും ചെറിയ കുരങ്ങിനെ മുതിർന്ന കുരങ്ങ് ഉപദ്രവിയ്ക്കുകയാണ്. ദൂരേയ്ക്ക് തെറിച്ചു വീണ കുട്ടിക്കുരങ്ങിനെ അമ്മക്കുരങ്ങ് വാത്സല്യത്തോടെ നെഞ്ചോട് ചേർത്തുപിടിക്കുന്നു. ഒപ്പം ആശ്വസിപ്പിക്കുന്നുമുണ്ട്.
ആരുടേയും മനസ് നിറയ്ക്കുന്ന ഒരു കാഴ്ചയാണിത്. മൃഗങ്ങളിലായാലും മനുഷ്യനിലായാലും ‘അമ്മ എന്ന പദത്തിനും സ്ഥാനത്തിനും ഒട്ടേറെ മഹത്വമുണ്ടെന്നു കാണിച്ചുതരികയാണ് ഈ വീഡിയോ.
sTORY HIGHLIGHTS- monkey saves her baby