ലുക്കിലും ഭാവപ്രകടനങ്ങളിലും നയന്‍താര; സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടി പെണ്‍കുട്ടി

വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്ര താരങ്ങളുടെ രൂപ സാദൃശ്യം കൊണ്ട് അതിശയിപ്പിക്കാറുണ്ട് മറ്റുചിലര്‍. ഇത്തരം അപരന്മാരുടെ വീഡിയോകള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ കാഴ്ചക്കാരും ഏറെയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ടിക് ടോക്കില്‍ നിറയുകയാണ് ചലച്ചിത്രതാരം നയന്‍താരയുടെ രൂപസാദൃശ്യമുള്ള ഒരു പെണ്‍കുട്ടി.
മിതു വിജില്‍ എന്നാണ് ഈ പെണ്‍കുട്ടിയുടെ പേര്. തൃശ്ശൂര്‍ സ്വദേശിനിയാണ്. മിതുവിന്റെ ടിക് ടോക്ക് വീഡിയോകള്‍ കണ്ടാല്‍ ആദ്യ നോട്ടത്തില്‍ നയന്താരയാണെന്നേ തോന്നു. ടിക് ടോക്ക് വീഡിയോകള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. മികച്ച അഭിപ്രായങ്ങളാണ് വീഡിയോകള്‍ക്ക് ലഭിക്കുന്നതും. എന്നാല്‍ മേക്കപ്പിലൂടെയാണ് നയന്‍താരയുടെ ഗെറ്റപ്പ് റെഡിയാക്കിയതെന്നു മിതു പറയുന്നു.
നയന്‍താര കേന്ദ്ര കഥാപാത്രങ്ങളായെത്തിയ വില്ല് എന്ന ചിത്രത്തിലെ നൃത്തരംഗം മനോഹരമായി തന്നെ പുനഃരാവിഷ്കരിച്ചിട്ടുണ്ട് മിതു. മാത്രമല്ല പുതിയ നിയമം എന്ന ചിത്രത്തിലെ വാസുകിയേയും ഇരുമുഖനിലെ മീരയേയുമെല്ലാം ഭംഗി ചോരാതെ പുനഃരവതിപ്പിച്ചു. മിതുവിന്റെ ഭാവപ്രകടനങ്ങളും പ്രശംസനീയമാണെന്നാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്ന കമന്റുകള്‍.
Story highlights: Nayanthara dupe viral in tiktok