സംസ്ഥാനത്ത് ഞായറാഴ്ച (ജൂൺ 21) സമ്പൂർണ്ണ ലോക്ക് ഡൗൺ ഇല്ല

June 20, 2020

സംസ്ഥാനത്ത് ജൂൺ 21 ഞായറാഴ്ച സമ്പൂർണ്ണ ലോക്ക് ഡൗൺ ഒഴിവാക്കി. എൻട്രൻസ് പ്രവേശന പരീക്ഷകളടക്കം നടക്കാനുള്ളതിനാലാണ് ലോക്ക് ഡൗൺ ഒഴിവാക്കിയത്. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. കൊവിഡ് വ്യാപനം തടയുന്നതിനായി ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ആയിരുന്നു നിലവിലുള്ളത്. ആരാധനാലയങ്ങളിൽ പോകുന്നവർക്കും പരീക്ഷ എഴുതുന്നവർക്കുമായി കഴിഞ്ഞയാഴ്ച ഇളവ് നൽകിയിരുന്നു.

അതേസമയം, സംസ്ഥാനത്ത് ഇന്നലെ മാത്രം രോഗം ബാധിച്ചത് 118 പേർക്കാണ്. 96 പേർ രോഗമുക്തരായി.സംസ്ഥാനത്ത് ഇത് നാലാം തവണയാണ് നൂറിലേറെ പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്.1380 പേരാണ് ഇപ്പോൾ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 1509 പേർ രോഗമുക്തരായി.

Story highlights-no complete lock down on june 12