കടുവാ കുഞ്ഞുങ്ങൾക്ക് കുപ്പിപാല് നൽകിയും, മാറത്തണച്ച് ഉറക്കിയും സ്നേഹം പകർന്ന് ഒറാങ്ങ് ഉട്ടാൻ- കൗതുക വീഡിയോ
മൃഗങ്ങൾക്കിടയിൽ ഒട്ടേറെ അപൂർവ സൗഹൃദങ്ങൾ കാണാൻ സാധിക്കാറുണ്ട്. പരസ്പരം കൊമ്പുകോർക്കുന്ന മൃഗങ്ങൾ സ്നേഹത്തോടെ പെരുമാറുന്ന കാഴ്ച മനുഷ്യനെന്നും അത്ഭുതമാണ്. അങ്ങനെയൊരു കൗതുക കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
ഒരു ഒറാങ്ങ് ഉട്ടാൻ രണ്ടു കടുവാ കുഞ്ഞുങ്ങളെ സ്നേഹത്തോടെ പരിപാലിക്കുകയാണ്. കുപ്പിപ്പാൽ പകർന്നു നൽകിയും തോളിൽ ചേർത്ത് കിടത്തിയും അവയെ സ്നേഹിക്കുകയാണ് ഒറാങ്ങ് ഉട്ടാൻ.
Orangutan Thinks He Is The Parent Of The Tiger Cubs pic.twitter.com/yExEJicCeM
— Back To Nature (@backt0nature) June 25, 2020
കടുവാ കുഞ്ഞുങ്ങളുടെ വിചാരം, ഇതാണ് തങ്ങളുടെ രക്ഷിതാവാണെന്നാണ്. ഒറാങ്ങ് ഉട്ടാന്റെ സ്നേഹവും അങ്ങനെ തന്നെയാണ്. വളരെ കരുതലോടെയാണ് മൂവരും പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്നത്. മനസ് നിറയ്ക്കുന്ന ഈ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.
Story highlights-orangutan thinks he is the parent of the tiger cubs