രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷത്തിലേക്ക്
ഇന്ത്യയിൽ കൊവിഡ് പ്രതിസന്ധി രൂക്ഷമാകുകയാണ്. മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട് സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം അതിവേഗത്തിലാണ് വർധിക്കുന്നത്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷത്തിലേക്ക് അടുക്കുന്നു. ജൂൺ മാസത്തിലാണ് രോഗബാധിതരുടെ എണ്ണത്തിൽ ശക്തമായ കുതിപ്പുണ്ടായത്.
ദിനംപ്രതി 14,000 ല് അധികം കൊവിഡ് കേസുകള് റിപ്പോര്ട്ട് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. മഹാരാഷ്ട്രയില് 3874 ഉം തമിഴ്നാട്ടില് 2396 ഉം ഡല്ഹിയില് 3630 ഉം പുതിയ കേസുകള് റിപ്പോര്ട്ട് ചെയ്തു. തമിഴ്നാട്ടില് ആകെ രോഗബാധിതര് 56845 ഉം മരണം 704 ഉം ആയി.
കേരളത്തിൽ ഇന്നലെ അഞ്ചാമത്തെ ദിനമാണ് രോഗബാധിതരുടെ എണ്ണം നൂറുകടക്കുന്നത്. രോഗികളുടെ എണ്ണം സംസ്ഥാനത്ത് വർധിക്കുന്ന സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കുന്നത് ഉള്പ്പെടെയുളള മാനദണ്ഡങ്ങള് കര്ശനമായി നടപ്പാക്കാന് പൊലീസിന് നിര്ദേശം നല്കിയതായി മുഖ്യമന്ത്രി പിണറായി വിജയന് വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.
Story highlights- over 4 laksh covid cases in india