സംസ്ഥാനത്ത് അന്തര്‍ജില്ലാ ബസ് സര്‍വീസ് നാളെ മുതല്‍
കൊവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലില്‍ നിര്‍ത്തിവെച്ച അന്തര്‍ജില്ലാ ബസ് സര്‍വീസ് ഭാഗികമായി സംസ്ഥാനത്ത് പുനഃരാരംഭിയ്ക്കുന്നു. നാളെ മുതലാണ് അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍ ആരംഭിയ്ക്കുക. ലോക്ക് ഡൗണ്‍ ഇളവുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്.
അതേസമയം അന്തര്‍ജില്ലാ സര്‍വീസ് പുനഃരാരംഭിയ്ക്കുമ്പോള് ടിക്കറ്റിന് അധിക നിരക്ക് ഈടാക്കും. എന്നാല്‍ അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുള്ള ബസിന് അനുമതിയില്ല.
ഇതിനുപുറമെ, ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ ജൂണ്‍ എട്ടിന് ശേഷം നിയന്ത്രണങ്ങളോടെ ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. കൂടാതെ ഹോട്ടലില്‍ത്തന്നെ ഇരുന്ന് ഭക്ഷണം കഴിക്കാനും അനുവാദം നല്‍കും. നിലവില്‍ പാഴ്സല്‍ സര്‍വീസ് മാത്രമാണ് ലഭ്യമാവുക.
Story highlights: Public transport from tomorrow