അച്ചായന്റെ മിന്നൽ ഡ്രൈവിങ്; സമൂഹമാധ്യമങ്ങളിൽ താരമായി ഒരു ആനവണ്ടിയും അതിന്റെ ഡ്രൈവറും, വിഡിയോ

February 3, 2022

സിനിമ ഡയലോഗുകളിൽ പറയുന്ന പോലെ ദൈവത്തിന്റെ സ്വന്തം നാടിൻറെ പൾസ് അറിയണമെങ്കിൽ ഒരിക്കലെങ്കിലും കെ എസ് ആർ ടി സി ബസിൽ സഞ്ചരിക്കണം. മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളിൽ ഒന്നാണ് ആനവണ്ടി. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ അടക്കം ഏറെ ശ്രദ്ധിക്കപ്പെടുകയാണ് ഒരു കെ എസ് ആർ ടി സി ബസും അതിന്റെ ഡ്രൈവറും. ചങ്ങനാശേരിയിൽ നിന്നും വേളാങ്കണിയ്ക്ക് പോകുന്ന ഒരു ബസിന്റെ വിഡിയോയാണ് സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

തമിഴ്നാട്ടിലൂടെ സഞ്ചരിക്കുന്ന ബസ് രണ്ട് ബസുകളെ മറികടക്കുന്നതും ഹൈവേയിലൂടെ അതിവേഗത്തിൽ പോകുന്നതും ദൃശ്യങ്ങളിൽ കാണാം. അച്ചായന്റെ മാസ് ഡ്രൈവിങ് എന്ന പേരിലാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അതേസമയം മിന്നൽ മുരളിയിലെ പാട്ടിന്റെ അകമ്പടിയിലാണ് ബസിലെ യാത്രക്കാരിൽ ആരോ ഒരാൾ എടുത്ത വിഡിയോ സോഷ്യൽ ഇടങ്ങളിൽ പ്രചരിക്കുന്നത്.

Read also; ഏതാണ് പെണ്ണും ചെറുക്കനും എന്ന് ചോദിച്ച പൊലീസുകാർ ഏറെ കൗതുകത്തോടെയാണ് ഞങ്ങളെ നോക്കിയത്- ഈ വിവാഹം ഭംഗിയുള്ള ഒരു തീരുമാനം ആയിരുന്നു; ഹൃദ്യമായ കുറിപ്പ്

ആനവണ്ടിയെ ആരാധനയോടെ നോക്കുന്ന നിരവധി പേർക്കിടയിൽ ശ്രദ്ധ നേടുകയാണ് ഈ മിന്നൽ അച്ചായന്റെ ഡ്രൈവിങ് വിഡിയോ. എന്തായാലും ആനവണ്ടിയോടുള്ള മലയാളികളുടെ സ്നേഹമാണ് ഈ വിഡിയോ ഇത്രമേൽ വൈറലാകാൻ കാരണമായതും.

വിഡിയോ കാണാം:

Story highlights: Ksrtc bus mass video goes viral