ലോക്ക് ഡൗൺ പ്രതിസന്ധിയിൽ വലഞ്ഞ ഗ്രാമത്തിൽ 800 പേർക്ക് തൊഴിൽ നൽകി മാതൃകയായി ഒരു കളക്ടർ
June 30, 2020
കൊവിഡ്-19 ലോകത്തെ പലവിധത്തിലാണ് ബാധിച്ചത്. തൊഴിൽ നഷ്ടപ്പെട്ട് പ്രതിസന്ധിയിലായവരാണ് കൂടുതലും. ഇനിയെന്ത് എന്നറിയാതെ എല്ലാവരും ചിന്തിച്ച് നിൽക്കുമ്പോൾ അതിനൊരു പരിഹാരം കണ്ടെത്തുകയാണ് ഉത്തർപ്രദേശിലെ ബാരാബങ്കി ജില്ലാ കളക്ടർ ഡോ. ആദർശ് സിംഗ്.
ഒരു നദീ പുനരുജ്ജീവന പദ്ധതിയിലൂടെ 800 പേർക്കാണ് അദ്ദേഹം തൊഴിൽ നൽകിയത്. മാവൈയ്യ എന്ന ഗ്രാമത്തിൽ കൃഷി ആവശ്യത്തിനായി ഉപയോഗിക്കുന്ന ജലം കല്യാണി എന്ന നദിയിൽ നിന്നാണ്. ഈ നദിയുടെ പുനരുജ്ജീവനത്തിനായി തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് കളക്ടർ ഇത്രയധികം ആളുകൾക്ക് തൊഴിൽ നൽകിയത്.
പദ്ധതിക്കായി 59 ലക്ഷം രൂപയാണ് ഒന്നാം ഘട്ടത്തിൽ അനുവദിക്കാത്തത്. കഴിഞ്ഞ വർഷവും നദി വൃത്തിയാക്കാൻ പദ്ധതിയിട്ടെങ്കിലും ആവശ്യത്തിന് തൊഴിലാളികളെ ലഭിച്ചില്ല. 2.6 കിലോമീറ്റർ ആണ് ഗ്രാമീണർ വൃത്തിയാക്കിയത്.
Story highlights- river restoration project