‘റോബോട്ടേ ഒരു ഓംലറ്റ് ഉണ്ടാക്കിക്കൊണ്ടു വരൂ’ എന്നു പറഞ്ഞാല്‍…. ദാ എത്തി ഓംലറ്റ്‌

June 3, 2020
Robot to prepare an omelette

നാടോടുമ്പോള്‍ നടുവേ ഓടണമെന്ന് പഴമക്കാര്‍ പറയാറുണ്ട്. എന്നാല്‍ നടുവേ അല്ല ഒരു മുഴം മുന്നേ ഓടാറുണ്ട് സാങ്കേതിക വിദ്യ. മനുഷ്യന്റെ കണ്ടെത്തലുകളും ക്രിയാത്മകതയുമൊക്കെ വളരെ വേഗത്തിലാണ് മുന്നോട്ട് കുതിക്കുന്നത്. ഇതിന് ഉത്തമ ഉദാഹരണമാണ് റോബോട്ടുകളുടെ കണ്ടുപിടുത്തം തന്നെ. ടആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ട എന്ന സിനിമയില്‍ കഞ്ഞി ഉണ്ടാക്കിയും ചായ തയാറാക്കിയുമെല്ലാം കുഞ്ഞപ്പന്‍ എന്ന റോബോട്ട് ശ്രദ്ധ നേടി. എന്തിനേറെ പറയുന്നു അത് വെറുമൊരു യന്ത്രമാണെന്ന് പ്രേക്ഷകര്‍ പോലും മറന്നു. പലരും ആഗ്രഹിച്ചുകാണും അല്ലേ ഇങ്ങനൊരു കുഞ്ഞപ്പന്‍ അടുക്കളയില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന്…

ശാസ്ത്രലോകത്ത് കൗതുകം നിറയ്ക്കുകയാണ് ടെക്‌നോളജി ഉപയോഗിച്ച് ഓംലറ്റ് തയാറാക്കുന്ന ഒരു റോബോട്ട്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ റോബോട്ടിനെ സൃഷ്ടിച്ചത്. ‘റോബോട്ടേ ഒരു ഓംലറ്റ് ഉണ്ടാക്കി തരൂ’ എന്നു പറഞ്ഞാല്‍ ഉടനെ ഉപ്പും കുരുമുളകും ഒക്കെയിട്ട കിടിലന്‍ ഒരു ഓംലറ്റ് തയാറിക്കി അരികിലെത്തിയ്ക്കും ഈ റോബോട്ട്.

Read more: ‘കട്ട ചങ്ക്‌സ്’ ആണ് ഭാമക്കുട്ടിയും ഉമാദേവി എന്ന ആനയും; സോഷ്യല്‍മീഡിയ ഹൃദയത്തിലേറ്റിയ ആ സ്‌നേഹക്കൂട്ടിന്റെ കഥ ഇങ്ങനെ

എന്തായാലും ഈ റോബോട്ട് ശാസ്ത്രലോകത്ത് തന്നെ കൗതുകമായിരിക്കുകയാണ്. ഏറ്റവും എളപ്പുത്തില്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന ഒരു ഭക്ഷ്യ വിഭവമാണ് ഓംലറ്റ്. ലോകത്തിന്റെ പലയിടങ്ങളിലുമുള്ളവര്‍ക്ക് പ്രിയപ്പെട്ടത്. പലതരത്തിലുള്ള ആള്‍ക്കാര്‍ ഓംലറ്റ് തയാറാക്കുന്ന ശൈലി നിരീക്ഷിച്ച ശേഷമാണ് റോബോട്ടിനായി മെഷീന്‍ ലേണിങ്ങ് ഡേറ്റ ഗവേഷകര്‍ തയാറാക്കിയത്.

Story highlights: Robot to prepare an omelette