കൊവിഡ് കാലത്ത് ഉറക്കം നഷ്ടമായവരുടെ എണ്ണം വർധിച്ചതായി ഗൂഗിൾ
കൊവിഡ് പ്രതിസന്ധിയിൽ പലരുടെയും ഉറക്കം നഷ്ടമായതായി ഗൂഗിൾ ഡാറ്റ. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ നിദ്രാവിഹീനതയുടെ കാരണങ്ങൾ തേടി എത്തിയവരുടെ എണ്ണം വർധിച്ചതായി ഗൂഗിൾ ഡാറ്റ വ്യകതമാക്കുന്നു. നിദ്രാവിഹീനത(Insomnia), ഉറങ്ങാനാകുന്നില്ല( തുടങ്ങിയ കീവേർഡുകളാണ് ആളുകൾ കൂടുതലായും ഏപ്രിലിൽ തിരഞ്ഞത്.
കൊവിഡ് കാരണമുണ്ടായ ലോക്ക് ഡൗൺ പലർക്കും ജോലി നഷ്ടമാകാൻ ഇടയാക്കി. മാത്രമല്ല രോഗഭീതിയിലും ആളുകൾക്ക് ഉറക്കം നഷ്ടമായിരിക്കുകയാണ്. വരുമാനം നിലച്ചതാണ് പലരിലെയും ഉറക്കമില്ലായ്മയുടെ പ്രധാന കാരണം. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, അയർലൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് ഉറക്കമില്ലായ്മയെ കുറിച്ച് കൂടുതലും തിരയുന്നത്.
Read More:ടി വിയിൽ മാത്രം കണ്ടിട്ടുള്ള ടൊവിനോ തോമസ് ടി വിയുമായി വീട്ടിലെത്തി; സന്തോഷക്കണ്ണീരോടെ രഞ്ചു- വീഡിയോ
ഇതുമാത്രമല്ല, കൊവിഡ് കാലത്ത് പുതിയൊരു ഉറക്കസമയം പാലിക്കുന്നവരും ഉണ്ട്. രാത്രിയിലുടനീളം ഗെയിം കളിച്ചും സമൂഹമാധ്യമങ്ങളിൽ ചിലവഴിച്ചും ഇങ്ങനെയുള്ളവർ ഉറക്കമില്ലാതെയിരിക്കുന്നു.
Story highlights-searches for sleeplessness and insomnia increased due to lock down