മഹാദുരന്തത്തിന്റെ അവശേഷിപ്പുകൾ ബാക്കിയാക്കിയ ചെർണോബിൽ നഗരത്തെ ഭീതിയിലാക്കി കൂൺ മേഘങ്ങൾ, അപൂർവ പ്രതിഭാസത്തിന് പിന്നിൽ…
മഹാദുരന്തത്തിന്റെ അവശേഷിപ്പുകൾ ബാക്കിയാക്കി ഇന്നും ചരിത്ര സ്മാരകമായി നിലനിൽക്കുകയാണ് ചെർണോബിൽ നഗരം. 1986 ഏപ്രിൽ 26, ലോകം മുഴുവൻ സ്തംഭിച്ചുനിന്ന നിമിഷങ്ങൾ… ഇനിയെന്തുചെയ്യണമെന്നോ… എന്താണ് സംഭവിച്ചതെന്നോ മനസിലാകാതെ നിസഹായരായി ഒരു നഗരം നശിക്കുന്നത് ഭീതിയോടെ നോക്കിനിന്ന നാളുകൾ… ഇന്നും ഞെട്ടലോടെ മാത്രം ഓർത്തെടുക്കാൻ സാധിക്കുന്ന ലോകം കണ്ട ഏറ്റവും വലിയ ആണവ ദുരന്തം… ചെർണോബിൽ ആണവ ദുരന്തം. ചെർണോബിൽ നഗരത്തെ ഈ ഓർമകളോടെയല്ലാതെ ചിന്തിക്കാൻ കഴിയില്ല.
ഇപ്പോഴിതാ ചെർണോബിലിന് സമീപം പ്രത്യക്ഷപ്പെട്ട കൂറ്റൻ കൂൺ മേഘങ്ങൾ സൃഷ്ടിച്ച ഭീതിയിലാണ് ജനങ്ങൾ. ഈ കൂറ്റൻ മേഘങ്ങളെ ഭീതിയോടെ നോക്കാൻ ഒരു കാരണം കൂടിയുണ്ട്, ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക നിക്ഷേപിച്ച ആണവ ബോംബുകൾക്ക് ശേഷവും ഇത്തരം കൂൺ രൂപത്തിലുള്ള മേഘങ്ങൾ ഉയർന്നുവന്നിരുന്നു. ഇത് ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുന്നതിന് മറ്റൊരു കാരണമായി.
അതേസമയം ചെർണോബിലിന് സമീപം രൂപംകൊണ്ട ഈ കൂൺ മേഘങ്ങൾക്ക് കാരണം മറ്റൊന്നായിരുന്നു. ആകാശത്ത് രൂപംകൊള്ളുന്ന ഏറ്റവും വലിയ മേഘങ്ങളാണ് ക്യൂമിലോനിംബസ് മേഘങ്ങൾ. ഈ മേഘങ്ങളാണ് ചെർണോബിലിന് സമീപത്തും രൂപംകൊണ്ടത്.
Read also: കാൽ വിരലുകൾക്കൊണ്ട് നിറക്കൂട്ടുകളെ ബ്രഷിൽ തൊട്ടെടുത്ത് ക്യാൻവാസിൽ അത്ഭുതം വിരിയിച്ച് ഒരു കലാകാരൻ, വീഡിയോ
ഇവ ഭൂമിയിൽ നിന്നും ഉയർന്നുപൊങ്ങി കൂൺ രൂപത്തിലാണ് നിൽക്കുന്നത്. ഈ മേഘങ്ങളെ കാറ്റിന് ചലിപ്പിക്കാൻ സാധിക്കില്ല. ഈ മേഘങ്ങൾ രൂപപെട്ടതിന് ശേഷം ഇവ മഴയായി പെയ്തൊ, തനിയെ ഇല്ലാതായി തീരുകയോ ആണ് ചെയ്യാറുള്ളത്.
അതേസമയം ഈ മേഘങ്ങൾക്ക് കൃത്യമായ കൂൺ രൂപങ്ങൾ ലഭിച്ചത് അപൂർവമാണെന്ന് ഗവേഷകർ കണ്ടെത്തി. എന്നാൽ ഈ കൂൺ മേഘങ്ങൾ നഗരത്തിൽ ആദ്യം ആശങ്ക പ്രകടിപ്പിച്ചെങ്കിലും, പിന്നീട് ഈ മേഘങ്ങൾ തനിയെ ഇല്ലാതായി തീരുന്നതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതോടെ ആശങ്കയ്ക്ക് വിരാമമായി.
Story Highlights: Secret behind Mushroom Shaped Cloud