‘സുന്ദരിയായ ഐശ്വര്യ റായിക്കൊപ്പം ഞാൻ’- ഗാനരംഗത്തിന്റെ ഓർമ്മ ചിത്രവുമായി ശോഭന

മലയാളികളുടെ പ്രിയനടിയാണ് ശോഭന. എൺപതുകളിലും തൊണ്ണൂറുകളിലും തെന്നിന്ത്യൻ സിനിമയിൽ സജീവമായിരുന്നു ശോഭന പിന്നീട് നൃത്തത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ഇടവേളകളിൽ സിനിമയിലേക്ക് തിരികെയെത്തിയെങ്കിലും നൃത്തമാണ് തന്റെ അടിസ്ഥാനം എന്ന് ശോഭന പലപ്പോഴും വ്യക്തമാക്കിയിരുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും സജീവമാണ് നടി.
അഭിമുഖങ്ങളിൽ പോലും അത്ര താല്പര്യം കാണിക്കാത്ത ശോഭന, ഇപ്പോൾ തന്റെ പഴയ സിനിമ ഓർമ്മകളും നിറപ്പകിട്ടാർന്ന നൃത്തവിശേഷങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ നടി ഐശ്വര്യ റായിക്കൊപ്പമുള്ള ഒരു ഓർമ്മ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ശോഭന.
അമ്മയ്ക്കും സുന്ദരിയായ ഐശ്വര്യ റയിക്കുമൊപ്പം ഞാൻ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. മണിരത്നം സംവിധാനം ചെയ്ത രാവൺ എന്ന ചിത്രത്തിന്റെ നൃത്തരംഗത്തിന് കൊറിയോഗ്രാഫി ചെയ്യുന്ന സമയത്തെടുത്ത ചിത്രമാണെന്നും നടി കുറിച്ചിട്ടുണ്ട്.
Read More:ടി വിയിൽ മാത്രം കണ്ടിട്ടുള്ള ടൊവിനോ തോമസ് ടി വിയുമായി വീട്ടിലെത്തി; സന്തോഷക്കണ്ണീരോടെ രഞ്ചു- വീഡിയോ
ചിത്രത്തിലെ ‘കൾവരെ കൾവരെ’ എന്ന ഗാനത്തിന് കൊറിയോഗ്രാഫി ചെയ്തത് ശോഭനയായിരുന്നു. പൃഥ്വിരാജ്- ഐശ്വര്യ റായ് ജോഡിയാണ് ഈ ഗാനത്തിൽ എത്തിയത്. ബോളിവുഡിൽ പൃഥ്വിരാജിന്റെ വേഷം അഭിഷേക് ബച്ചനാണ് ചെയ്തത്.
Story highlights-shobhana with aiswarya rai