പച്ചനിറത്തിൽ ആകാശത്ത് പ്രത്യക്ഷമാകുന്ന ഗോളങ്ങൾ; അപൂർവ പ്രതിഭാസം

June 24, 2020
fireball

ആകാശത്ത് പ്രത്യക്ഷമായ പച്ചനിറത്തിലുള്ള ഗോളങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ശാസ്ത്രലോകം. ഓസ്‌ട്രേലിയയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ആകാശത്ത് കൂടി നീങ്ങുന്ന പച്ച ഗോളങ്ങളുടെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. പുലർച്ചെ പ്രത്യക്ഷപ്പെട്ട ഈ ഗോളങ്ങളുടെ ദൃശങ്ങൾ നിരവധിപ്പേർ കാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു.

മുപ്പത്ത് സെക്കന്റോളം ഈ ഗോളം ആകാശത്തുകൂടി നീങ്ങിയതായി ദൃക്‌സാക്ഷികൾ വിവരിക്കുന്നുണ്ട്. അതേസമയം ഇത് ഉൽക്കകൾ ആകാമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്, എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. അഗ്നിഗോളം അവസാനിച്ച പ്രദേശങ്ങളിൽ ഉൽക്കയുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയാൽ മാത്രമായിരിക്കും ഇത് സംബന്ധിച്ച് സ്ഥിരീകരണങ്ങൾ ഉണ്ടാകുക എന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.

Read also: അകക്കണ്ണുകൊണ്ടൊരു കിടിലൻ സ്മാഷ്; പിന്തുണയുമായി കുടുംബം, ഹൃദയംതൊട്ടൊരു വീഡിയോ

അതേസമയം രാത്രികാലങ്ങളിൽ അന്തരീക്ഷത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ നിരീക്ഷിക്കുന്നതിനായി 50 കാമറകൾ സ്ഥാപിച്ച ഒരു ഫയർബാൾ നെറ്റ് വർക്ക് ശൃംഖല സ്ഥാപിച്ചിട്ടുണ്ട്. ആകാശത്തിലെ ഏകദേശം മൂന്ന് മില്യൺ സ്‌ക്വയർ കിലോമീറ്റർ ദൂരമാണ് ഇതിലൂടെ നിരീക്ഷിക്കപ്പെടുന്നത്.

അതേസമയം കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ഈ അഗ്നിഗോളം ഈ ശൃംഖലയുടെ പരിധിക്കപ്പുറമാണ് സഞ്ചാരം അവസാനിപ്പിച്ചത്. അതിനാൽ ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ഇതിലൂടെ കണ്ടെത്തുക ബുദ്ധിമുട്ടാണ്.

Story Highlights: Spectacular fireball caught in Australia