സിബിഎസ്ഇ, ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ റദ്ധാക്കി
June 25, 2020

പത്ത്, പന്ത്രണ്ട് ക്ലാസിലെ സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകൾ റദ്ദാക്കി. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചു.
അതേസമയം വിദ്യാർത്ഥികൾക്ക് ഒന്നെങ്കിൽ പരീക്ഷ എഴുതാമെന്നും അല്ലെങ്കിൽ ഇന്റേണൽ അസെസ്മെന്റ് മുഖേന ലഭിച്ച മാർക്ക് തെരഞ്ഞെടുക്കാമെന്നും സിബിഎസ്ഇ അറിയിച്ചു.
അതേസമയം കേന്ദ്രമാണോ സംസ്ഥാനമാണോ സാഹചര്യം അനുകൂലമാണോയെന്ന് തീരുമാനിക്കുന്നത് എന്നത് സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.
വ്യക്തതയുള്ള വിജ്ഞാപനം ഇറക്കണം. പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്ന തീയതി, പരീക്ഷയുടെ സമയക്രമം എന്നിവയിലും വ്യക്തത വരുത്തണം. ഇത് സംബന്ധിച്ച് ഉത്തരവ് നാളെ ഇറക്കും.
Story Highlights:exams cancelled