വായനക്കാരെത്തേടി ആൽഫയും ബെറ്റോയും; ഇത് സഞ്ചരിക്കുന്ന വായനശാലയുടേയും ആത്മത്യാഗത്തിന്റെയും കഥ…

June 26, 2020
biblioburro

വായനയുടെ രൂപവും രീതിയും മാറി, ഡിജിറ്റൽ വായനക്കാരുടെ എണ്ണം വർധിച്ചെങ്കിലും പുസ്തകത്താളുകൾ മറിച്ച് വായിക്കുന്നവർ ഇന്നും നിരവധിയുണ്ട്. അത്തരക്കാരെ തേടി എത്തുന്ന ഒരു സഞ്ചരിക്കുന്ന വായനശാലയാണ് ബിബ്ലിയോ ബ്യൂറോ.

കൊളംബിയയിലെ ലൂയിസ് സോറിയാനോ എന്ന വ്യക്തിയാണ് ഈ വ്യത്യസ്തമായ ആശയവുമായി എത്തിയത്. 1990 കളിൽ 70 പുസ്തകങ്ങളുമായാണ് ഈ സഞ്ചരിക്കുന്ന ലൈബ്രറി ആരംഭിച്ചത്. എൻസൈക്ലോപീഡിയ, നോവലുകൾ, മെഡിക്കൽ പുസ്തകങ്ങൾ എന്നിവയ്ക്ക് പുറമെ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന സാഹസീക പുസ്തകങ്ങളും ഈ വായനശാലയിലുണ്ട്.

ആൽഫ, ബെറ്റോ എന്നിങ്ങനെ പേരുകളുള്ള രണ്ട് കഴുതകളുടെ പുറത്താണ് പുസ്തകങ്ങളുമായി സോറിയാനോ സഞ്ചരിക്കുന്നത്. പാവപ്പെട്ട കുട്ടികൾ താമസിക്കുന്ന ഗ്രാമങ്ങളിലൂടെയാണ് അദ്ദേഹം പുസ്തകങ്ങളുമായി പോകുന്നത്.

Read also: നഗരത്തിരക്കിൽ നിന്നൊഴിഞ്ഞ് പബ്ബുകളും ബാറുമില്ലാതെ ശുദ്ധവായു നിറഞ്ഞ ഗ്രാമം; വിശ്രമജീവിതത്തിന് അനുയോജ്യമായ ഒരു നാട്

ഒരിക്കൽ പുസ്തകങ്ങളുമായുള്ള യാത്രക്കിടയിൽ വലിയൊരു അപകടം സംഭവിച്ചു. ഇതേത്തുടർന്ന് അദ്ദേഹത്തിന്റെ ഒരു കാൽ നഷ്ടമായി. പക്ഷെ അതിന് ശേഷവും കൃത്രിമകാലുകളുമായി അദ്ദേഹം തന്റെ യാത്ര തുടർന്നു. കാരണം അദ്ദേഹത്തെത്തേടി നിരവധി കുട്ടികൾ കാത്തിരിക്കാറുണ്ട്. വായനയുടെ മറ്റൊരു മനോഹരതീരം സൃഷ്ടിക്കാനായി.

Story Highlights:Story Behind Moving library