ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ചത് 70 ലക്ഷത്തിലേറെ പേര്‍ക്ക്
മാസങ്ങള്‍ ഏറെയായിട്ടും കൊവിഡ് ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല ലോകത്തില്‍. 70 ലക്ഷം പിന്നിട്ടു ആഗോളതലത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. ഇതുവരെ 70,27,191 പേര്‍ക്കാണ് ലോകത്ത് കൊവിഡ് 19 എന്ന മഹാമാരി പിടിപെട്ടത്. 4,03,080 പേര് മരണപ്പെടുകയും ചെയ്തു.
യുഎസിലാണ് ഏറ്റവും അധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. ഇതുവരെ 19,92,453 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1,12,141 മരണങ്ങളും യുഎസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
6,77,553 പേര്‍ക്ക് ബ്രസീലിലും രോഗം സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണത്തില്‍ റഷ്യ ആണ് മൂന്നാം സ്ഥാനത്ത്. ഇതുവരെ 4,67,673 പേര്‍ക്കാണ് റഷ്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം രോഗബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറി കടന്നിരിക്കുകയാണ് ഇന്ത്യന്‍ സംസ്ഥാനമായ മഹാരാഷ്ട്ര. ഇന്നലെ 3007 കേസുകള്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 85000 പിന്നിട്ടു. ചൈനയില്‍ 83,036 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
Story highlights: Covid 19 Corona Virus worldwide updates