കൊറോണ വൈറസ് ബാധയുടെ 12 ലക്ഷണങ്ങൾ
കൊവിഡ് രോഗവ്യാപനം തീവ്രമായി തന്നെ തുടരുകയാണ്. ദിനംപ്രതി രോഗത്തിന്റെ ലക്ഷണങ്ങളും മാറിവരുന്നു. വാക്സിൻ പരീക്ഷണങ്ങളും പുരോഗമിക്കുകയാണ്. ഇതിനിടെ മൂന്നു ലക്ഷണങ്ങൾ കൂടെ രോഗത്തിന്റേതായി യു എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഉൾപ്പെടുത്തി.
മൂക്കൊലിപ്പ്, ഛർദ്ദി, വയറിളക്കം എന്നിവയാണ് കൊവിഡിന്റെ പുതിയ ലക്ഷണങ്ങൾ. ഇതോടെ ഏകദേശം 12 കൊവിഡ്-19 ലക്ഷണങ്ങളാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്.
പനി അല്ലെങ്കിൽ വിറയലോടുകൂടിയ തണുപ്പ്, ക്ഷീണം, ശ്വാസതടസം, ചുമ, ശരീരവേദന, മണമോ രുചിയോ നഷ്ടപ്പെടൽ, തലവേദന, തൊണ്ടവേദന തുടങ്ങിയവയാണ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ ലിസ്റ്റിൽ മുൻപുള്ള ലക്ഷണങ്ങൾ.
Read More: ‘ഫഹദ് ഫാസിൽ പറയുന്നതൊന്നും മനസിലാകാത്ത ഞാനും ഓറിയോയും’- രസകരമായ ചിത്രവുമായി നസ്രിയ
എല്ലാ ലക്ഷണങ്ങളും ഈ പട്ടികയിൽ ഇല്ലെന്നും പഠനങ്ങൾ പുരോഗമിക്കുമ്പോൾ കൂടുതൽ കൂട്ടിച്ചേർക്കുമെന്നും സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു. മാത്രമല്ല, രണ്ടുമുതൽ 14 ദിവസങ്ങൾക്ക് ശേഷവും കൊറോണ വൈറസ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുമെന്നും പറയുന്നു.
Story highlights-symptoms of covid 19