ഖനി തൊഴിലാളിക്ക് ജോലിക്കിടെ ലഭിച്ചത് അപൂർവ്വ രത്നങ്ങൾ- ഒറ്റ രാത്രികൊണ്ട് കോടിപതിയായി
ഒരു രാത്രികൊണ്ട് ജീവിതം മാറിമറിഞ്ഞു എന്ന് പറയാറില്ലേ? അതാണ് ടാൻസാനിയയിലെഖനി തൊഴിലാളിക്ക് സംഭവിച്ചത്. ഒറ്റ രാത്രികൊണ്ടാണ് അയാൾ കോടീശ്വരനായത്. ഒരു നാടോടിക്കഥ പോലെ തോന്നാം. പക്ഷെ, രണ്ട് അപൂർവ രത്നങ്ങളാണ് ലൈസർ എന്നയാളുടെ ജീവിതം മാറ്റിമറിച്ചത്.
ഒരു സാധാരണ ഖനി തൊഴിലാളിയായിരുന്ന ലൈസറിന് ജോലിക്കിടയിലാണ് കടുത്ത വയലറ്റ് നിറത്തിലുള്ള അപൂർവ രത്നങ്ങൾ ലൈസറിന് ലഭിച്ചത്. ഇത് ഉടൻ തന്നെ അയാൾ സർക്കാരിന് കൈമാറി. പകരം ലഭിച്ചതാകട്ടെ, 774കോടി ടാൻസാനിയൻ ഷില്ലിങ്. അതായത് 25 കോടി രൂപ.
ഇന്നുവരെ ഇത്രയും അപൂർവമായ രത്നക്കല്ലുകൾ ടാൻസാനിയയിൽ ലഭിച്ചിട്ടില്ല. ഒരു രത്നക്കല്ലിന് 9.27 കിലോയും ഒന്നിന് 5.10 കിലോയുമാണ് ഭാരം. ടാൻസാനിയയുടെ ആ പ്രദേശത്ത് മാത്രം കാണപ്പെടുന്നതിനാൽ ടാന്‍സാനൈറ്റ് എന്നാണ് വിളിക്കുന്നത്.
Read More: വിടർന്നകണ്ണിൽ കൗതുകം നിറച്ച ദീപമോൾ- ആദ്യ ചിത്രത്തിന്റെ ഓർമകളിൽ ഗീതു മോഹൻദാസ്
ഇങ്ങനെയുള്ള അപൂർവ രത്നങ്ങൾ ധാരാളമായി ആ പ്രദേശത്ത് ലഭിക്കുകയും ഇത് അനധികൃതമായി വിൽക്കപ്പെടുകയും ചെയ്യുമായിരുന്നു. ആ സാഹചര്യത്തിലാണ് ഖനി തൊഴിലാളികൾക്ക് രത്നങ്ങൾ ലഭിച്ചാൽ അത് വിലയ്ക്ക് വാങ്ങാൻ സർക്കാർ നിയമം കൊണ്ടുവന്നത്.
Story highlights-tanzanien miner who become a millionaire