ശൂന്യാകാശത്തിന്റെ ഗന്ധം ഇനി കുപ്പിയിൽ വാങ്ങാം- പെർഫ്യൂം വികസിപ്പിച്ച് നാസ
ശൂന്യാകാശത്തിന്റെ ഗന്ധമെന്തായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ ചിന്തിച്ച് തലപുകക്കേണ്ട. ശൂന്യാകാശത്തിന്റെ മണവും പേറി പെർഫ്യൂം ബ്രാൻഡ് ഇറങ്ങിക്കഴിഞ്ഞു. ബഹിരാകാശ സഞ്ചാരികൾ മാത്രം അറിഞ്ഞിട്ടുള്ള ആ ഗന്ധം ഇനി സാധാരണക്കാർക്കും വിരൽത്തുമ്പിൽ ലഭിക്കും.
ശൂന്യാകാശത്തേക്ക് പോകും മുൻപ് അവിടുത്തെ ഗന്ധവുമായി സഞ്ചാരികളെ പരിചയപ്പെടുത്താനായി നാസ വർഷങ്ങൾക്ക് മുൻപ് തന്നെ ആ ഗന്ധം വികസിപ്പിച്ചിരുന്നു. പരിശീലന വേളയിൽ സഞ്ചാരികൾ പരിചയപ്പെട്ട ആ ഗന്ധം ഇനി Eau de Space എന്ന പേരിൽ ലഭിക്കും.
പെർഫ്യൂം രൂപത്തിൽ ലഭിക്കുമെങ്കിലും അത്ര സുഖമുള്ള ഗന്ധമൊന്നുമല്ല ശൂന്യാകാശത്തിന് എന്ന് അനുഭവസ്ഥർ പറയുന്നു. വെടിമരുന്നിന്റെ ഗന്ധത്തോടാണ് കൂടുതൽ പേരും ഉപമിക്കുന്നത്. പക്ഷെ പറഞ്ഞറിയുന്നതിലും എത്രയോ മികച്ചതാണ് ആ ഗന്ധം നേരിട്ടറിയുന്നത്.
Read More: സൂം ചെയ്ത ചിത്രം ആരുടേത്.. സോഷ്യൽ മീഡിയയുടെ തല പുകച്ച് ഒരു ചിത്രം
സ്റ്റീവ് പിയേഴ്സ് എന്ന രസതന്ത്രജ്ഞനാണ് ഈ അപൂർവ ഗന്ധം വികസിപ്പിച്ചെടുത്തത്. ഒരുപാട് കാലമായി ശൂന്യാകാശത്തിന്റെ ഗന്ധം സാധാരണക്കാർക്കും അറിയണം എന്ന ആവശ്യം ഉയർന്നിരുന്നു. എന്തായാലും അധികം വൈകാതെ വിപണിയിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ് ഈ പെർഫ്യൂം ബ്രാൻഡ്.
Story highlights-This Is What Space Smells Like