സർക്കാർ നിർദ്ദേശങ്ങളോടെ ചിത്രീകരണം പുനഃരാരംഭിച്ച് ‘സുനാമി’
ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ നിർത്തിവെച്ച സിനിമാ ചിത്രീകരണ മേഖലയും സജീവമാകാൻ ഒരുങ്ങുകയാണ്. കൊറോണ പശ്ചാത്തലത്തിൽ ചിത്രീകരണം നിർത്തിവെച്ച ചിത്രം ‘സുനാമി’യുടെ ഷൂട്ടിങ് പുനഃരാരംഭിച്ചു. സർക്കാർ നിർദ്ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളോടും കൂടിയാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.
ലാൽ തിരക്കഥയൊരുക്കി മകൻ ജീൻ പോൾ ലാൽ സംവിധാനം ചെയ്ത് മരുമകൻ അലൻ ആന്റണി നിർമിക്കുന്ന ചിത്രമാണ് ‘Tസുനാമി’. ചിത്രത്തിൽ നായകനായെത്തുന്നത് നടൻ ബാലു വർഗീസ് ആണ്.
‘ഡ്രൈവിങ് ലൈസൻസി’ന് ശേഷം ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സുനാമി’.പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്.
Read also: ‘ഒരു മുറയിൽ വന്ത് പാർത്തായ’; മനോഹരഗാനത്തിന് താളംകൊട്ടി വിസ്മയിപ്പിച്ച് കൊച്ചുമിടുക്കൻ, വീഡിയോ
ബാലു വർഗീസ് നായക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, സുരേഷ് കൃഷ്ണ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം- അലക്സ് ജെ പുളിക്കൽ, എഡിറ്റിംഗ്- രതീഷ് രാജ്, സംഗീതം- യാക്സൻ ഗാരി പെരേര & നേഹ നായർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അനൂപ് വേണുഗോപാൽ.
Story Highlights: Tsunami shooting restarted