അച്ഛനും മകനും ഒന്നിക്കുന്നു; കാർത്തിക് ചിത്രം ഉടൻ

June 9, 2020

താരപുത്രന്മാരുടെ സിനിമ അരങ്ങേറ്റത്തിന്റെ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. അത്തരത്തിൽ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചതാണ് ചിയാൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രമിനെയും. ഇപ്പോഴിതാ വെള്ളിത്തിരയിലൂടെ അച്ഛനും മകനും ഒന്നിക്കുന്നുവെന്നതാണ് ഏറെ കൗതുകമുണർത്തുന്നത്.

കാർത്തിക് സുബ്ബരാജ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്.

ഗാങ്‌സ്റ്റർ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം സെവൻ സ്‌ക്രീൻ സ്റ്റൂഡിയോസാണ് നിർമിക്കുന്നത്. വിക്രമിന്റെ സിനിമ ജിവിതത്തിലെ 60-മത്തെ ചിത്രം കൂടിയാണിത്. അനിരുദ്ധാണ് സം​ഗീത സംവിധാനം നിർവഹിക്കുന്നത്.

Read also:‘മഴയെത്തും മുൻപ് ഞങ്ങൾ ഇതൊന്ന് തീർത്തോട്ടെ’; മകൾക്കൊപ്പം നൃത്തം ചെയ്ത് നടി നിത്യ ദാസ്- വീഡിയോ

അതേസമയം ദ്രുവം, മാഫിയ, ഇന്ദ്രപ്രസ്ഥം തുടങ്ങി ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് ചിയാങ് വിക്രം. താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് മലയാളി സിനിമ പ്രേക്ഷകരും.

മഹാവീർ കർണയാണ് താരത്തിന്റേതായി വെള്ളിത്തിരയിൽ ഒരുങ്ങുന്ന ചിത്രം.

Story Highlights: vikram and dhruv in karthik subbaraj movie