തൂവെള്ള നിറത്തിൽ പരന്ന് കിടക്കുന്ന മണൽപ്പരപ്പ്; കൗതുക കാഴ്ചകൾക്ക് പിന്നിൽ
കണ്ണെത്താ ദൂരത്ത് പരന്നുകിടക്കുന്ന മണലാരണ്യങ്ങൾ… കേൾക്കുമ്പോൾ തന്നെ മണലാരണ്യങ്ങളുടെ ചിത്രങ്ങൾ മനസ്സിൽ തെളിഞ്ഞുവരും. എന്നാൽ ഈ കാഴ്ചകളിലൊക്കെ ഇളം തവിട്ടു നിറത്തിൽ വ്യാപിച്ചുകിടക്കുന്ന മണൽനിരകളാണ് മനസിൽ തെളിയുക. ഇതിൽ നിന്നൊക്കെ വ്യത്യസ്തമായ തൂവെള്ള നിറത്തിലുള്ള മണൽനിരകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
വൈറ്റ് സാൻഡ്സ് എന്നാണ് ഈ മണൽക്കാട് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ ചുണ്ണാമ്പ് ശേഖരവും ഇവിടെയാണ്. ഇവയുടെ സാന്നിധ്യം കൊണ്ടുതന്നെയാണ് മണൽത്തരികൾ തൂവെള്ള നിറത്തിൽ കാണപ്പെടുന്നത്. ഏകദേശം 710 ചതുരശ്ര മീറ്റർ പ്രദേശത്താണ് ഈ വൈറ്റ് സാൻഡ് കാണപ്പെടുന്നത്.
മണൽപ്പരപ്പിനോട് ചേർന്നുകിടക്കുന്ന ലൂസോറോ തടാകത്തിൽ നിന്നുമാണ് ഇവിടേക്ക് വെള്ളമണൽ എത്തുന്നത്. മഴക്കാലത്ത് ചുറ്റുമുള്ള പർവ്വതങ്ങളിൽ നിന്നും ഈ തടാകത്തിലേക്ക് ജലം വന്ന് നിറയും. മഴവെള്ളത്തിൽ കലർന്ന് ധാതുക്കളും ഈ ജലത്തിലേക്ക് എത്തും.കഠിനമായ വേനൽ കാലം ആകുന്നതോടെ തടാകത്തിലെ ജലം വരളും. പിന്നീട് ഇവ കാറ്റേറ്റ് ഖരാവസ്ഥയിലാകും. ഇതോടെ സ്ഫടികരൂപത്തിലാകുന്ന തരികൾ കാറ്റിൽ പറന്ന് മണലിൽ പതിക്കും.
Read also: കൊറോണക്കാലത്ത് മലയാളികൾക്കിടയിൽ പടർന്നു പിടിച്ച ആ ശബ്ദത്തിന് പിന്നിലെ താരം ഇവിടെയുണ്ട്…
തൂവെള്ള നിറത്തിലുള്ള മണലാരണ്യങ്ങൾപോലെ കാണുന്ന ഇവിടെ ശരാശരി 9 മീറ്റർ വരെ ആഴത്തിൽ ഈ സ്ഫടിക രൂപത്തിലുള്ള മണൽത്തരികൾ കാണപ്പെടുന്നുണ്ട്.
Story Highlights: white sands field