ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 68 ലക്ഷം കടന്നു; രോഗബാധിതരുടെ എണ്ണത്തില്‍ ഇറ്റലിയെ മറികടന്ന് ഇന്ത്യ
മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകം. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. ആഗോളതലത്തില്‍ 68 ലക്ഷത്തിലും അധികമാണ് കൊവിഡ് രോഗികളുടെ എണ്ണം. അതേസമയം കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇറ്റലിയെ മറികടന്ന് ആറാം സ്ഥാനത്താണ് ഇന്ത്യ. ദിനംപ്രതി വര്‍ധിച്ചുവരുന്ന രോഗികളുടെ എണ്ണം രാജ്യത്ത് ആശങ്ക ഉയര്‍ത്തുന്നു.
ലോകത്ത് ഇതുവരെ 3,98141 പേരാണ് കൊവിഡ് രോഗം മൂലം മരണപ്പെട്ടത്. 19 ലക്ഷത്തിലും അധികമാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം. 19,65,708 പേര്‍ക്കാണ് ഇതുവരെ യുഎസില്‍ രോഗം സ്ഥിരീകരിച്ചത്. യുഎസ് ആണ് രോഗബാധിതരുടെ എണ്ണത്തല്‍ ഒന്നാമത്. 1,11,390 മരണങ്ങളും യുഎസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ബ്രസീലിലും രോഗികളുടെ എണ്ണം വളരെക്കൂടുതലാണ്. ഇതുവരെ 6,46,006 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 35,047 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് റഷ്യ ആണ്. ഇതുവരെ 4,49,834 പേര്‍ക്കാണ് റഷ്യയില്‍ രോഗം സ്ഥിരീകരിച്ചത്. സ്പെയിനില്‍ 2,88,058 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Story highlights: Worldwide updates covid 19