മധ്യകേരളത്തിൽ ശക്തമായ മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

June 8, 2020
Heavy rain and yellow alert in Kerala

സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുകയാണ്. മധ്യകേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. അതേസമയം ഇന്ന് മറ്റ് ജില്ലകളിൽ മഴ മുന്നറിയിപ്പ് ഇല്ല.

Read also: ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ചത് 70 ലക്ഷത്തിലേറെ പേര്‍ക്ക്

കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് ശക്തമായാല്‍ കേരളത്തിൽ മഴ വീണ്ടും ശക്തിപ്രാപിക്കും. കേരള തീരത്ത് 50 മുതല്‍ 60 വരെ കി.മി. വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

Story Highlights: yellow alert in four districts