രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തുലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 606 മരണം
July 16, 2020
രാജ്യത്ത് കൊവിഡ് വ്യാപനം ശക്തി പ്രാപിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 32695 പേർക്കാണ് ഇന്ത്യയിൽ രോഗം ബാധിച്ചത്. മുപ്പതിനായിരത്തിലധികം കേസുകൾ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത് ആദ്യമാണ്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 9,68,876 ലേക്ക് ഉയർന്നു.
Read More: വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
അതേസമയം, 606 പേരാണ് 24 മണിക്കൂറിനുള്ളിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 24,915 പേർ രോഗബാധ മൂലം മരിച്ചു. 3,31,146 പേരാണ് രാജ്യത്ത് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 6,12,815 പേർ ഇതുവരെ രോഗമുക്തരായി.
Story highlights-606 covid-19 deaths reported in india