അമിതാഭ് ബച്ചന് കൊവിഡ് രോഗം സ്ഥിരീകരിച്ചു
ബോളിവുഡ് ചലച്ചിത്രതാരം അമിതാഭ് ബച്ചനു കൊവിഡ് 19 സ്ഥിരീകരിച്ചു. നിലവില്‍ മുംബൈ നാനാവതി ആശുപത്രിയിലാണ് താരം. കൊവിഡ് 19 രോഗം സ്ഥിരീകരിച്ച വിവരം ഔദ്യോഗിക ട്വീറ്റിലൂടെ അമിതാഭ് ബച്ചനാണ് പുറത്തുവിട്ടതും.
കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരിക്കുകയാണെന്നും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും താരം ട്വീറ്റ് ചെയ്തു. ‘കുടുംബവും സ്റ്റാഫ് അംഗങ്ങളും സ്രവ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്. എല്ലാവരുടേയും ഫലം പുറത്തുവരരാനിരിക്കുകയാണ്. സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം പരിശോധനയ്ക്ക് വിധേയരാകണം’- അമിതാഭ് ബച്ചന് ട്വിറ്ററില്‍ കുറിച്ചു.
കൊവിഡ് രോഗ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്നാണ് താരം പരിശോധനയ്ക്ക് വിധേയനായത്. ജയാ ബച്ചന്, അഭിഷേക് ബച്ചന്, ഐശ്വര്യ റായ് എന്നിവരടക്കമുള്ളവരുടെ സ്രവ പരിശോധനയും നടത്തിയിട്ടുണ്ട്.
T 3590 -I have tested CoviD positive .. shifted to Hospital .. hospital informing authorities .. family and staff undergone tests , results awaited ..
— Amitabh Bachchan (@SrBachchan) July 11, 2020
All that have been in close proximity to me in the last 10 days are requested to please get themselves tested !
Story highlights: Amitabh Bachchan tests positive for Covid-19