‘മണിയറയിലെ ആശോകന്’ വേണ്ടി ദുല്‍ഖര്‍ ആലപിച്ച ഗാനം ഏറ്റുപാടി അനുപമയും

July 30, 2020
Anupama Parameswaran singing unnimaya song Maniyarayile Ashokan

കഴിഞ്ഞ ദിവസമാണ് മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ ആലപിച്ച ഒരു ഗാനം പുറത്തെത്തിയത്. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിനു വേണ്ടി താരം പാടിയ പാട്ട് പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. ‘മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ…’ എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ ആസ്വാദകരും ഏറ്റുപാടി തുടങ്ങി. ഇപ്പോഴിതാ ഈ ഗാനം മനോഹരമായി ആലപിച്ചിരിക്കുകയാണ് ചലച്ചിത്രതാരം അനുപമ പരമേശ്വരനും.

ചുരുണ്ട മുടിയഴകുകൊണ്ട് മലയാള സിനിമാ ആസ്വാദകരുടെ ഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരന്‍. നിവിന്‍ പോളി നായകനായെത്തിയ ‘പ്രേമം’ എന്ന ചിത്രത്തിലെ മേരി എന്ന കഥാപാത്രത്തിലൂടെയായിരുന്നു അനുപമയുടെ സിനിമാരംഗത്തേക്കുള്ള പ്രവേശനം. മലയാളത്തിനു പുറമെ മറ്റ് ഭാഷകളിലും താരമിപ്പോള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. എന്തായാലും അനുപമയുടെ പാട്ടും സൈബര്‍ ഇടങ്ങളില്‍ ഹിറ്റായി.

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് മണിയറയിലെ അശോകന്‍. ദുല്‍ഖര്‍ സല്‍മാനോടൊപ്പം ജേക്കബ് ഗ്രിഗറിയും പാട്ടില്‍ ചേരുന്നുണ്ട്. ജേക്കബ് ഗ്രിഗറിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നതും. ഷിഹാസ് അഹമ്മദ്കോയയുടേതാണ് ഗാനത്തിലെ വരികള്‍. ശ്രീഹരി കെ നായര്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

ചിത്രത്തിന്റെ അണിയറയില്‍ അധികവും പുതുമുഖങ്ങളാണ്. നവാഗതനായ ഷംസു സെയ്ബയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മഹേഷ് ബോജിയുടേതാണ് ചിത്രത്തിന്റെ കഥ. വിനീത് കൃഷ്ണന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നു. ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൃഷ്ണശങ്കര്‍, സുധീഷ്, സുരഭി ലക്ഷ്മി, നയന തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Story highlights: Anupama Parameswaran singing unnimaya song Maniyarayile Ashokan