ഊഞ്ഞാലിന് അരികെ സ്വയം ഒരു വീഴ്ച; ‘കുഞ്ഞാവ’യുടെ അഭിനയം വൈറല്‍: ചിരിവീഡിയോ

July 10, 2020
Baby fake falls after touching a swing in viral video

രസകരവും ചിരി നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ലോക്ക്ഡൗണ്‍ കാലമായതിനാല്‍ സമൂഹമാധ്യമങ്ങളുടെ ജനസ്വീകാര്യതയും വര്‍ധിച്ചു. അതുകൊണ്ടുതന്നെ വൈറല്‍ വിശേഷങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. പലപ്പോഴും കുഞ്ഞുങ്ങളുടെ വീഡിയോകളാണ് സൈബര്‍ ഇടങ്ങളില്‍ അതിവേഗം ശ്രദ്ധ നേടുന്നത്.

കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കതയും കുസൃതിയും കൊഞ്ചലും കുരുന്നു ചിരിയുമെല്ലാം കാഴ്ചക്കാരുടെ മനം നിറയ്ക്കാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രദ്ധ നേടുന്നത് ഒരു കുരുന്ന് കുസൃതി വീഡിയോയാണ്. ഊഞ്ഞാല്‍ ദേഹത്തുതട്ടി വീഴുന്നതായി അഭിനയിക്കുന്ന കുഞ്ഞുവാവയുടെ വീഡിയോയാണ് ഇത്.

Read more: ‘ബോബ്-കട്ട് സെംഗമലം’; ഹെയര്‍സ്റ്റൈല്‍ കൊണ്ട് സൈബര്‍ ഇടങ്ങള്‍ കീഴടക്കിയ ആനക്കുട്ടി

ഊഞ്ഞാല്‍ സ്വയം ദേഹത്ത് മുട്ടിക്കുകയും പിന്ന സ്വയം വീഴുകയുമാണ് ഈ മിടുക്കന്‍. വീഴ്ച കൊണ്ടും തീരുന്നില്ല. വീണിടത്ത് കിടന്നു ഉരുണ്ട് നീങ്ങുന്നതും വീഡിയോയില്‍ കാണാം. എന്തായാലും കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുകയാണ് ഈ കുരുന്ന് കുസൃതി.

Story highlights: Baby fake falls after touching a swing in viral video