സൗജന്യ താമസവും ഭക്ഷണവും ഉൾപ്പെടെ നിരവധി ഓഫറുകൾ- കൊവിഡിന് ശേഷം വിനോദ സഞ്ചാരികൾക്കായി മെക്സിക്കോയുടെ തയ്യാറെടുപ്പ്
ട്രാവൽ ആൻഡ് ടൂറിസം രംഗമാണ് കൊവിഡ് കാലത്ത് ഏറ്റവും ആഘാതമേറ്റ മേഖല. ലോകത്തെമ്പാടും ഹോട്ടൽ, വിനോദ സഞ്ചാര മേഖലയെ കൊവിഡ് പ്രതിസന്ധി ബാധിച്ചു. യാത്രാമേഖല വീണ്ടും സജീവമാകാനൊരുങ്ങുന്ന ഭാഗമായി സഞ്ചാരികളെ ആകർഷിക്കാൻ നിരവധി ഓഫറുകളാണ് ഓരോ രാജ്യവും മുന്നോട്ട് വയ്ക്കുന്നത്. മെക്സിക്കോ, സഞ്ചാരികൾക്കായി കാത്തിരിക്കുന്നത് ആകർഷണീയമായ ധാരാളം ഓഫാറുകളുമായാണ്.
ഹോട്ടൽ, ഭക്ഷണം, കാർ തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ മെക്സിക്കോയിലെ വിനോദ സഞ്ചാര നഗരമായ കാൻകൂൺ. ഹോട്ടലിൽ താമസിക്കുന്ന രാത്രികൾക്കനുസരിച്ച് രണ്ടു രാത്രികൾ കൂടി സൗജന്യമായി തങ്ങാം. അല്ലെങ്കിൽ രണ്ടു മുതിർന്നവർക്കൊപ്പമെത്തുന്ന രണ്ടു കുട്ടികൾക്ക് സൗജന്യ താമസം എന്ന രീതിയിലും ഓഫർ ഉണ്ട്. കാർ വാടകയും ഗോൾഫ്, തീം പാർക്ക്, സ്പാ തുടങ്ങിയവയും ഈ ഓഫറിൽ ഉൾപ്പെടുന്നു.
Read More: ‘ഞാനും ഷൂട്ടിംഗ് തിരക്കിലാണ്’- ചിത്രങ്ങൾ പങ്കുവെച്ച് ഭാവന
ജൂൺ ആദ്യമാണ് കാൻകൂണിൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി 200ലധികം സ്ഥാപനങ്ങളുമായി ഒരു സ്വകാര്യ സംരംഭം ആരംഭിച്ചത്. അതുപോലെ ആകർഷണീയമായ മത്സരങ്ങളും മെക്സിക്കോയുടെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. ഇനിയുള്ള കാലം, കടുത്ത മത്സരം ടൂറിസം മേഖലയിൽ സജീവമാകും എന്നതിന് ഉദാഹരണമാണ് മെക്സിക്കോ.
Story highlights-cancun free holiday package