കൊവിഡ് രോഗികളിൽ കണ്ടുവരുന്ന മൂന്നു പ്രധാന ലക്ഷണങ്ങൾ
ലോകം മുഴുവൻ കൊവിഡ് ഭീതിയിൽ വലയുകയാണ്. സമൂഹവ്യാപനത്തിന്റെ വക്കിൽ എത്തി നിൽക്കുകയാണ് കേരളവും. ദിനംപ്രതി രോഗലക്ഷണങ്ങളിലും മാറ്റമുണ്ടായികൊണ്ടിരിക്കുന്നു. പത്തിലധികം ലക്ഷണങ്ങൾ കൊവിഡ് രോഗബാധിതരിൽ കണ്ടുവരുന്നുണ്ടെങ്കിലും പ്രധാനമായും മൂന്നു ലക്ഷണങ്ങളാണ് കാണുന്നത്.
കൊറോണ വൈറസ് ബാധിതരിൽ പ്രധാനമായും കണ്ടുവരുന്ന ലക്ഷണങ്ങൾ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.
Read More: അന്ന് വധുവിനെ തേടി ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചു; ഒടുവിൽ കല്യാണമായെന്ന് നടൻ വിജിലേഷ്
ശ്വാസതടസം, പനി, ചുമ എന്നിവയാണ് എല്ലാ കൊവിഡ് രോഗികളിലും പ്രധാനമായി കണ്ടുവരുന്നത്. ഇതിനുപുറമെ രുചിയും ഗന്ധവും തിരിച്ചറിയാനാകാത്തതും ഒരു പ്രധാന ലക്ഷണമാണ്. ശ്വാസകോശ സംബന്ധിയായ രോഗങ്ങൾ ഉള്ളവർക്കാണ് കൊവിഡ് ഗുരുതരമാകാൻ സാധ്യതയുള്ളത്.
Story highlights-common symptoms of covid 19