കൊവിഡ് കാലത്ത് ഭൂമിയിലുണ്ടായ മാറ്റങ്ങൾ- ശ്രദ്ധേയമായി ആകാശ ചിത്രങ്ങൾ
മനുഷ്യൻ ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത അമ്പരിപ്പിക്കുന്ന അവസ്ഥകളിലൂടെയാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ലോകം കടന്നു പോകുന്നത്. കൂട്ടിലടച്ചതിന് തുല്യമായി വീടുകളിൽ ഒതുങ്ങി കൊവിഡ് കാലത്ത് പ്രതിരോധത്തിലായിരുന്നു എല്ലാവരും. മാസ്കും സാനിറ്റൈസറുമൊക്കെ ജീവിതത്തിന്റെ ഭാഗമായി. മനുഷ്യൻ വീടുകളിൽ ഒതുങ്ങിയപ്പോൾ ഭൂമിക്ക് അമ്പരപ്പിക്കുന്ന മാറ്റമാണ് സംഭവിച്ചത്.
ശബ്ദ, വായു, അന്തരീക്ഷ മലിനീകരണങ്ങൾ അതിശയിപ്പിക്കുന്ന വിധത്തിലാണ് കുറഞ്ഞത്. ഇനി തിരികെ വരില്ലെന്ന് കരുതിയ പലതും പ്രകൃതി തിരികെ നേടി. അമ്പരപ്പിക്കുന്ന ചില ആകാശ കാഴ്ചകളിലൂടെ ആ മാറ്റം വ്യക്തമാക്കുകയാണ് മൂന്ന് ബഹിരാകാശ ഏജൻസികൾ.
അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ, യൂറോപ്യൻ ഏജൻസി, ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലൊറേഷൻ ഏജൻസി എന്നിവരാണ് മാറ്റങ്ങൾ വിലയിരുത്തുന്നത്.
കൊറോണ വൈറസ് ഡാഷ്ബോർഡ് ആണ് ഇവർ പുറത്ത് വിട്ടിരിക്കുന്നത്. അന്തരീക്ഷമലിനീകരണവും ജലമലിനീകരണവും കുറയുകയും രാത്രിയിലെ പ്രകാശം കുറയുകയും ചെയ്തതായി ഈ ഡാഷ്ബോർഡ് വ്യക്തമാക്കുന്നു.
Read More: ശൂന്യാകാശത്തിന്റെ ഗന്ധം ഇനി കുപ്പിയിൽ വാങ്ങാം- പെർഫ്യൂം വികസിപ്പിച്ച് നാസ
ജപ്പാൻ, ചൈന, സിംഗപ്പൂർ, ബംഗ്ലാദേശ്, ഇന്ത്യ എന്നിങ്ങളെ അഞ്ചു രാജ്യങ്ങളാണ് ഡാഷ്ബോർഡിൽ ഉള്ളത്. ആറു മാസങ്ങൾ കൊണ്ട് ഭൂമിയിലുണ്ടായ മാറ്റങ്ങൾ ഉപഗ്രഹ ചിത്രങ്ങളിലൂടെ താരതമ്യം ചെയ്തും കാണാം.
Story highlights-corona virus impact seen from space