24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 18,653 പേര്‍ക്ക്
രാജ്യത്തെ വിട്ടൊഴിയാതെ കൊറോണ ഭീതി. മാസങ്ങളായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെങ്കിലും പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല കൊറോണ വൈറസ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18653 പേര്‍ക്കാണ് പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5,85,493 ആയി ഉയര്‍ന്നു. ഇവരില്‍ 3,47,979 പേര് രോഗത്തില്‍ നിന്നും മുക്തരായി. 2,20,114 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 507 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് മരണ നിരക്ക് 17400 ആയി.
Read more: കൈവിടരുത് ജാഗ്രത; ഇന്നുമുതല്‍ അണ്‍ലോക്ക് 2
കൊവിഡ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന മഹാരാഷ്ട്രയില്‍ 1,74,761 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 7855 പേര്‍ക്ക് കൊവിഡ് മൂലം ജീവഹാനിയും സംഭവിച്ചു. ഡല്‍ഹിയില്‍ 87,360 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 2742 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. തമിഴ്നാട്ടിലും സ്ഥിതി രൂക്ഷമായി തുടരുകയാണ്. 90,167 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1201 ആണ് മരണനിരക്ക്. കൊവിഡ് മൂലം ഗുജറാത്തിലും 1846 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. 32,557 പേര്‍ക്കാണ് ഇതുവരെ ഗുജറാത്തില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
Story highlights: Covid 19 latest updates in India Corona Virus