സംസ്ഥാന ശരാശരിയേക്കാൾ ഇരട്ടി കൊവിഡ് രോഗികളുമായി ആലപ്പുഴ
സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. സമ്പർക്കത്തിലൂടെയുള്ള രോഗ വ്യാപനവും ഉറവിടമാറിയാത്ത രോഗികളും കുറച്ച് ദിവസങ്ങളായി കേരളത്തിൽ ആശങ്കയുണർത്തുന്നു. സംസ്ഥാനത്ത് രോഗബാധിതരുടെ ശരാശരി നിരക്ക് അഞ്ചു ശതമാനമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ ആലപ്പുഴയിൽ സ്ഥിതി അതീവ ഗുരുതരമാകുകയാണ്.
സംസ്ഥാന ശരാശരിയുടെ ഇരട്ടി രോഗികളാണ് ആലപ്പുഴയിൽ. ജില്ലയിൽ പത്തു ശതമാനമാണ് പോസിറ്റീവ് കേസുകളുടെ നിരക്ക്. നൂറനാട് ഐ ടി ബി പി ക്യാമ്പിലെ രോഗ വ്യാപനവും ആശങ്കയുണർത്തുന്നതാണ്. ഇവിടെ മൂന്നു ദിവസത്തിനിടെ അൻപതിനടുത്ത് ആളുകൾക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ, മുഴുവൻ പേരെയും പരിശോധനക്ക് വിധേയരാക്കാനുള്ള തയ്യാറെടുപ്പിലാണ്.
ചെന്നിത്തലയിൽ ആത്മഹത്യ ചെയ്ത ദേവികയ്ക്കും, പുളിങ്കുന്നിൽ മരിച്ച വ്യക്തിക്കും കൊവിഡ് സ്ഥിരീകരിച്ചതും ആശങ്കയുളവാക്കുകയാണ് ജില്ലയിൽ.
Story highlights-covid 19 positive cases increased in alappuzha district