കൊവിഡ്: കൊച്ചിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു
കൊവിഡ് പശ്ചാത്തലത്തില്‍ കൊച്ചിയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. കൊവിഡ് അവലേകന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ ആരും പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്.
പൊലീസും ആരോഗ്യവകുപ്പും സംയുക്തമായി കൊച്ചിയില്‍ പ്രത്യേക പരിശോധനകള്‍ നടത്തും. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Read more: തൂപ്പുകാരിയിൽ നിന്നും ഇംഗ്ലീഷ് അധ്യാപികയിലേക്ക് അധിക ദൂരമില്ല; തെളിയിച്ച് ലിൻസ ടീച്ചർ
യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മന്ത്രി വി എസ് സുനില്‍കുമാറാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രോഗ ലക്ഷണങ്ങള്‍ മറച്ചുവയ്ക്കുന്നത് കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ കൊവിഡ് വ്യാപനമുണ്ടായാല്‍ സ്ഥിതി രൂക്ഷമാകും. എന്നാല്‍ ജില്ലയില്‍ ഇതുവരെ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തുന്നതെന്നും മന്ത്രി വിശദമാക്കി. എല്ലാവരും സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
Story highlights: Covid 19 – Strict regulations in Kochi