കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി
July 8, 2020
സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ് സ്വദേശിയായ അബ്ദുള്‍ റഹ്‌മാനാണ് കൊവിഡ് മൂലം മരണപ്പെട്ടത്. അതേസമയം ജില്ലയിലെ ആദ്യത്തെ കൊവിഡ് മരണമാണ് ഇത്.
കാസര്‍ഗോഡ് ജില്ലയിലെ മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയാണ് ഇദ്ദേഹം. 48 വയസ്സാണ് പ്രായം. ഹുബ്ലിയില്‍ നിന്നെത്തിയ അബ്ദുള്‍ റഹ്‌മാന്‍ ഇന്നലെ ഉച്ചയോടെയായിരുന്നു മരണപ്പെട്ടത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാ നടത്തുകയായിരുന്നു.
പരിശോധനാ ഫലം പോസിറ്റീവായതോടെയാണ് അബ്ദുല്‍ റഹ്‌മാന്‍ മരിച്ചത് കൊവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിക്കുന്നത്. ആശുപത്രിയില്‍ നടത്തിയ ട്രു നാറ്റ് പരിശോധനയില്‍ ഇദ്ദേഹത്തിന്റെ കൊവിഡ് ഫലം പോസിറ്റീവായിരുന്നു.
Story highlights: Covid Death In Kasargod