16 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതര്; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 50000-ലധികം പേര്ക്ക്
ഇന്ത്യയില് കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയതായി 55,079 പേര്ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 16,38,871 ആയി ഉയര്ന്നു.
ഇതുവരെ രോഗം സ്ഥിരീകരിച്ചവരില് 10,57,806 പേര് രോഗത്തില് നിന്നും മുക്തരായി. 5,45,318 പേരാണ് നിലവില് രാജ്യത്തെ വിവിധ ആശുപത്രികളില് കൊവിഡ് രോഗത്തിന് ചിക്തിസയില് കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 779 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്ട്ട് ചെയ്യപ്പെട്ടു. ഇതുവരെ 35,747 പേര്ക്കാണ് കൊവിഡ് മൂലം ജീവഹാനി സംഭവിച്ചത്.
അതേസമയം ലോകത്താകമാനം 1.7 കോടിയോളം പേര്ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 6.7 ലക്ഷത്തിലധികം മരണങ്ങളും റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് അതിരൂക്ഷമായി ബാധിച്ചിരിക്കുന്ന അമേരിക്കയില് ഒന്നര ലക്ഷത്തില് അധികം പേര് കൊവിഡ് മരണത്തിന് ഇരയായി എന്നാണ് കണക്കുകള് സൂചിപ്പിക്കുന്നത്. കൊറോണ വൈറസ് വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില് ഒന്നാം സ്ഥാനത്താണ് അമേരിക്ക. 44,87,072 പേര്ക്കാണ് ഇതുവരെ അമേരിക്കയില് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ബ്രസീലാണ് രോഗികളുടെ എണ്ണത്തില് രണ്ടാം സ്ഥാനത്ത്. 26,10,102 പേര്ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 91,263 പേര് കൊവിഡ് മൂലം ബ്രസീലില് മരണപ്പെടുകയും ചെയ്തു.
Story highlights: Covid19 cases in India tally 16 lakh crossed