കണ്ണഞ്ചിപ്പിക്കുന്ന വിധം മിന്നിത്തിളങ്ങി കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന മണൽ- കൗതുകമായി ഒരു കടൽത്തീരം
കടൽത്തീരങ്ങളിൽ സാധാരണ കാണാറുള്ളത് തരിമണലിൽ വെയിലടിക്കുമ്പോൾ ഇത്തിരി തിളക്കമൊക്കെ കാണാറുണ്ട്. എന്നാൽ കണ്ണെത്താ ദൂരത്തോളം മിന്നിത്തിളങ്ങി കിടക്കുന്ന കടൽത്തീരം കണ്ടിട്ടുണ്ടോ? കേരളത്തിൽ അങ്ങനെയുള്ള പ്രത്യേകതകൾ നിറഞ്ഞ തീരങ്ങൾ ഇല്ല. എന്നാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വാഭാവികമായി തന്നെ മിന്നിത്തിളങ്ങുന്ന മണൽ നിറഞ്ഞ തീരങ്ങളുണ്ട്. ഇറാനിൽ നിന്നും അങ്ങനെയൊരു തീരം ശ്രദ്ധേയമാകുകയാണ്.
കറുത്ത മണലിൽ മിന്നിത്തിളങ്ങി കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന തീരത്ത് നിന്നും കൈകളിൽ മണൽ കോരിഎടുക്കുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ആദ്യമായി കാണുന്ന ആർക്കും ആ കാഴ്ച അമ്പരപ്പിക്കും.
This Glitter Sand Beach In Iran pic.twitter.com/7k6vTHFhqE
— Back To Nature (@backt0nature) July 2, 2020
Read More: ‘ഞാനും ഷൂട്ടിംഗ് തിരക്കിലാണ്’- ചിത്രങ്ങൾ പങ്കുവെച്ച് ഭാവന
മൈക്ക, ക്വാർട്സ് പോലുള്ള പ്രതിഫലന ശേഷിയുള്ളവയാകാം പൊതുവെ ഈ തിളക്കത്തിന് പിന്നിൽ എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ചില ഇടങ്ങളിൽ ഇത് അമൂല്യമായ, വിലപിടിപ്പുള്ള കല്ലുകളാവാം എന്നും പറയുന്നു. എന്തായാലും ഈ വീഡിയോ ശ്രദ്ധേയമാകുകയാണ് ട്വിറ്ററിലും മറ്റ് സാമൂഹ്യമാധ്യമങ്ങളിലും.
Story highlights-glitter sand beach in iran