രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 37,724 പേര്‍ക്ക്; 648 മരണവും

July 22, 2020
India reports 4,03,738 new Covid cases

മാസങ്ങളേറെയായി കൊവിഡ് 19 എന്ന മഹാമാരിയുമായുള്ള പോരാട്ടത്തിലാണ് നമ്മുടെ രാജ്യം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും കൊറോണ വൈറസിന്റെ വ്യാപനം പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല. രാജ്യത്ത് കൊവിഡ് രോഗ ബാധിതരുടെ എണ്ണം 12 ലക്ഷത്തോട് അടുക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 37,724 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥീരികരിച്ചത്. ഇതോടെ രോഗ ബാധിതരുടെ എണ്ണം 11,92,915 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 648 പേര്‍ കൊവിഡ് മൂലം മരണപ്പെടുകയും ചെയ്തു. ഇതുവരെ 28,732 പേരാണ് രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടത്.

നിലവില്‍ 4,11,133 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7,53,050 പേര്‍ രോഗത്തില്‍ നിന്നും മുക്തരായിട്ടുണ്ട്. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റേതാണ് കണക്കുകള്‍.

Story highlights: India Latest Corona Virus Covid 19 Updates