മുപ്പതിനായിരം അടി ഉയരത്തിൽ റീ ഫ്യുവലിംഗ് നടത്തി ഇന്ത്യയിലേക്കുള്ള റഫാൽ വിമാനങ്ങൾ

ഇന്ത്യയിലേക്കെത്തുന്ന റഫാൽ വിമാനങ്ങൾ യാത്രാമധ്യേ 30000 അടി ഉയരത്തിൽ വെച്ച് റീഫ്യുവലിംഗ് നടത്തുന്ന ചിത്രങ്ങൾ പങ്കുവെച്ച് ഫ്രാൻസിലെ ഇന്ത്യൻ എംബസി. ഇന്ത്യൻ വ്യോമസേന വാങ്ങിയ ഫ്രഞ്ച് റഫാൽ യുദ്ധവിമാനങ്ങളിൽ ആദ്യ അന്ജെണ്ണം ഇന്ന് അംബാല എയർബേസിൽ എത്തും.

അഞ്ചു വിമാനങ്ങൾ അനുഗമിച്ച് രണ്ടു ഫ്രഞ്ച് വിമാനവുമെത്തിയിരുന്നു. ഇവയിൽ നിന്നുമാണ് ഇടക്ക് വെച്ച് ആകാശത്ത്വെച്ച് തന്നെ ഇന്ധനം നിറച്ചത്. ഈ കാഴ്ചയാണ് ഫ്രാൻസ് ഇന്ത്യൻ എംബസി പങ്കുവെച്ചത്.

ഇന്ത്യൻ വ്യോമസേനയുടെ സ്പെഷ്യൽ ലോങ്ങ് ഹാൾ പരിശീലനം ലഭിച്ച പൈലറ്റുമാരാണ് ഫ്രഞ്ച് റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. 7000 കിലോമീറ്റർ ദൂരമാണ് ഇവ സഞ്ചരിക്കുന്നത്. ഏഴ് ഇന്ത്യൻ പൈലറ്റുമാരാണ് വിമാനങ്ങൾ എത്തിക്കുന്നത്. ഇതിൽ ഒരു മലയാളിയുമുണ്ട്.

പുതിയ തരം വിദേശ ജെറ്റുകളുടെ ആദ്യ ബാച്ചാണ് ഇപ്പോൾ എത്തുന്നത്. 36 യുദ്ധവിമാനങ്ങളുടെ കരാറാണ് ഇന്ത്യൻ വ്യോമസേന ഒപ്പുവെച്ചിട്ടുള്ളത്. ഇന്ത്യൻ സംഘത്തിനൊപ്പം എഞ്ചിനിയറിങ്ങ് ക്രൂ അംഗങ്ങളുമുണ്ട്.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒരു വിമാനത്തിൽ 70 വെന്റിലേറ്ററുകളും 1,00,000 ടെസ്റ്റ് കിറ്റുകളും 10 ആരോഗ്യ വിദഗ്ധരുടെ സംഘവും ഇന്ത്യയിലേക്ക് എത്തുന്നുണ്ട്.
India’s new rafael undergoes air-to-air refueling