ഐഎസ്എൽ: കൊച്ചിക്കൊപ്പം വേദിയാകാൻ തൃശൂരിനും കോഴിക്കോടിനും സാധ്യത

July 8, 2020
Isl

ഐഎസ്എൽ ഏഴാം സീസൺ കേരളത്തിൽ സംഘടിപ്പിച്ചാൽ കൊച്ചിക്കൊപ്പം വേദിയാകാൻ തൃശൂരിനും കോഴിക്കോടിനും സാധ്യതയെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച് പരിശീലന മൈതാനങ്ങളുടെ സ്ഥിതി സംഘാടകർ പരിശോധിക്കും.

അടച്ചിട്ട സ്റ്റേഡിയങ്ങളിൽ കാണികൾ ഇല്ലാതെയാവും ടൂർണമെൻ്റ് നടത്തുക. നവംബർ 22 മുതൽ മത്സരങ്ങൾ സംഘടിപ്പിക്കാനാണ് ആലോചന. അതേസമയം ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിലെ കൊവിഡ് സ്ഥിതി അടുത്ത മാസം ഐഎസ്എൽ സംഘാടകരും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും ചേർന്ന് വിലയിരുത്തിയ ശേഷമായിരിക്കും ഇത് സംബന്ധിച്ച് തീരുമാനം.

കേരളത്തിന് പുറമെ ഗോവയിലാണ് മത്സരം സംഘടിപ്പിക്കാൻ ആലോചന. എങ്കിലും കൂടുതൽ സാധ്യത കേരളത്തിനായിരിക്കും എന്നാണ് സൂചന. ഇരു സംസ്ഥാനങ്ങളിലേയും സ്ഥിതി വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം.

Read also: വിട്ടൊഴിയാതെ കൊവിഡ് ആശങ്ക; ലോകത്ത് രോഗ ബാധിതരുടെ എണ്ണം 11,799,443 ആയി

ടീമുകളുടെ യാത്ര- താമസം, കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ അനുമതി, പ്രാദേശികമായുള്ള കൊവിഡ് പരിശോധന, പരിശീലന മൈതാനങ്ങളുടെ സുരക്ഷ, താരങ്ങൾക്ക് ക്വാറന്റീൻ സൗകര്യം എന്നിവയൊക്കെ കണക്കിലെടുത്താവും അന്തിമ തീരുമാനം.

Story Highlights: Isl matches to be conducted in thrissur and calicut