വിട്ടൊഴിയാതെ കൊവിഡ് ആശങ്ക; ലോകത്ത് രോഗ ബാധിതരുടെ എണ്ണം 11,799,443 ആയി

July 8, 2020
Covid positive Cases

ലോകത്തെ വിട്ടൊഴിയാതെ കൊറോണ വൈറസ്. ലോകത്ത് രോഗബാധിതരുടെ എണ്ണം 11,799,443 ആയി. ഇതുവരെ രോഗം ബാധിച്ച് മരിച്ചത് 5,46,721 പേരാണ്. ഇതുവരെ 6,424,448 പേർക്ക് രോഗം ഭേദമായി. ലോകത്ത് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 2,07,752 പേർക്കാണ്. 5,512 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ലോകത്ത് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത് അമേരിക്കയിലാണ്. അമേരിക്കയില്‍ ഇന്നലെ 993 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 1,33,972 ആയി. ബ്രസീലില്‍ ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചത് 1,312 പേരാണ്. 66,868 ആണ് രാജ്യത്തെ ആകെ മരണസംഖ്യ.

Read also: 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 22,752 കൊവിഡ് കേസുകള്‍

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 22,752 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 7,42,417 ആയി. അതേസമയം കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 20000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 482 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

Story Highlights: World covid updates