വീണ്ടും ഒരു വരവ് കൂടി വരാനൊരുങ്ങി രാജൻ സക്കറിയ; ‘കസബ’ രണ്ടാം ഭാഗത്തിന്റെ സൂചന നൽകി നിർമാതാവ്

മമ്മൂട്ടി രാജൻ സക്കറിയ എന്ന പൊലീസ് ഉദ്യോഗസ്ഥനായി വേഷമിട്ട ചിത്രമാണ് കസബ. നിതിന്‍ രഞ്ജി പണിക്കര്‍ രചിച്ച് സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സൂചന നൽകുകയാണ് നിർമാതാവ് ജോബി ജോര്‍ജ്. കസബ റിലീസ് ചെയ്ത് നാല് വർഷം പിന്നിടുമ്പോഴാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമുണ്ടാകുമെന്ന് അറിയിക്കുന്നത്. ജോബി ജോർജ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.
”നാല് കൊല്ലം മുമ്പ്… ഈ സമയം.. അവസാന മിനുക്കുപണികളില്‍ ആയിരുന്നു നാളെത്തെ ദിനത്തിന് വേണ്ടി.. അതെ എന്റെ രാജന്‍ സക്കറിയായുടെ വരവിനു വേണ്ടി.. ആണായി പിറന്ന.. പൗരുഷത്വത്തിന്റെ പൊന്നില്‍ ചാലിച്ച പ്രതിരൂപം… ആര്‍ക്കും എന്തും പറയാം എന്നാലും എനിക്കറിയാം ഇ രാജന്‍, രാജാവ് തന്നെയാണ് മലയാള സിനിമയുടെ രാജാവ്.. വിധി അനുകൂലമായാല്‍ വീണ്ടും ഒരു വരവ് കൂടി വരും രാജന്‍ സക്കറിയ…” എന്നാണ് ജോബി ജോർജ് ഫേസ്ബുക്കിൽ കുറിച്ചത്.
Story Highlights: joby george on kasaba movie 2nd part