വൃക്കരോഗത്തോട് പൊരുതി നടന് പൊന്നമ്പലം; ചികിത്സയും മക്കളുടെ പഠന ചെലവും ഏറ്റെടുത്ത് കമല്ഹാസന്
വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കുമപ്പുറം ചലച്ചിത്ര താരങ്ങളുടെ സാമൂഹിക ഇടപെടലുകളും ശ്രദ്ധ നേടാറുണ്ട്. ഇത്തരം ഇടപെടലുകളിലൂടെയും ആരാധക മനസ്സുകള്‍ കവര്‍ന്ന നടനാണ് ഉലകനായകന് കമല്ഹാസന്. വൃക്ക സംബന്ധമായ അസുഖത്താല്‍ ദുരിതമനുഭവിക്കുന്ന തമിഴ്താരം പൊന്നമ്പലത്തിന്റെ ചികിത്സ കമല്ഹാസന് ഏറ്റെടുത്തു. ചികിത്സയ്ക്ക് പുറമെ പൊന്നമ്പലത്തിന്റെ മക്കളുടെ പഠന ചെലവും താരം ഏറ്റെടുത്താതായാണ് റിപ്പോര്‍ട്ട്.
ചെന്നൈ അഡയാറിലെ വിഎച്ച്എസ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ് പൊന്നമ്പലം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊന്നമ്പലത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് സഹായ ഹസ്തവുമായി കമല്ഹാസന് എത്തിയത്. സഹായമെത്തിക്കുന്നതിനായി തന്റെ ടീമിനെ കമല്ഹാസന് ചുമതലപ്പെടുത്തി.
സ്റ്റണ്ട് മാസ്റ്ററായി സിനിമാമേഖലയിലെത്തിയ പൊന്നമ്പലം നിരവധി സിനിമകളില്‍ ഹാസ്യകഥാപാത്രമായും വില്ലനായും ശ്രദ്ധ നേടി. കമല്ഹാസന് കേന്ദ്ര കഥാപാത്രമായെത്തിയ മൈക്കല്‍ മദന കാമരാജനിലൂടെയാണ് പൊന്നമ്പലത്തെ വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ കണ്ടത്. മുത്തു, അരുണാചലം, അമര്‍ക്കളം, സ്വാമി തുടങ്ങിയ ചിത്രങ്ങളിലും പൊന്നമ്പലം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
Story Highlights: Kamal Haasan lends financial help for actor Ponnambalam