സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

July 18, 2020
lab-test

സംസ്ഥാനത്ത് ഇന്ന് 593 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 364 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 204 പേർ രോഗമുക്തരായി.വിദേശത്ത് നിന്നും വന്ന 116 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 90 പേർക്കുമാണ് ഇന്ന് രോഗം ബാധിച്ചത്.

ഇന്ന് 19 ആരോഗ്യപ്രവർത്തകർക്കും, ഒരു ഡി എസ് ഇ, ഒരു ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ചു. അതേസമയം, തിരുവനന്തപുരം സ്വാദേശികളായ രണ്ടുപേർ കൊവിഡ് ബാധിച്ച് മരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്ക്;

തിരുവനന്തപുരം- 173, കൊല്ലം-53, പാലക്കാട്-49, എറണാകുളം-44, ആലപ്പുഴ-42, കണ്ണൂർ-39, കാസർകോഡ്-29, പത്തനംതിട്ട, ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിൽ 26 പേർക്ക് വീതം, തൃശൂർ-21, മലപ്പുറം-19, കോട്ടയം- 16

Story highlights-kerala covid 19 updates