സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

July 1, 2020
15,768 New Covid cases Reported in Kerala

സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 131 പേർ രോഗമുക്തരായി. തുടർച്ചയായ പതിമൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം 100 കടക്കുന്നത്. ഇന്ന് പുതുതായി രോഗബാധിതരായവരിൽ 86 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 51 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്.13 പേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്.

മലപ്പുറം 34, കണ്ണൂര്‍ 27, പാലക്കാട് 17, തൃശൂര്‍ 18, എറണാകുളം 12, കാസര്‍ഗോഡ് 10, ആലപ്പുഴ 8, പത്തനംതിട്ട 6, കോഴിക്കോട് 6, തിരുവനന്തപുരം 4, കൊല്ലം 3, വയനാട് 3, കോട്ടയം 4, ഇടുക്കി 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

തിരുവനന്തപുരം 3, കൊല്ലം 21, പത്തനംതിട്ട 5, ആലപ്പുഴ 9, കോട്ടയം 6, ഇടുക്കി 2, എറണാകുളം 1, തൃശൂര്‍ 16, പാലക്കാട് 11, മലപ്പുറം 12, കോഴിക്കോട് 15, വയനാട് 2, കണ്ണൂര്‍ 13, കാസര്‍കോട് 16, എന്നിങ്ങനെയാണ് രോഗമുക്തി നേടിയവർ.

Story Highlights: kerala Covid Updates