സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 794 പേര്‍ക്ക്; 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 92 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 79 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 72 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 53 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 50 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 49 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 48 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 46 പേര്‍ക്കും, തൃശ്ശൂര്‍ ജില്ലയില്‍ 42 പേര്‍ക്കും, കാസര്‍ഗോഡ്് ജില്ലയില്‍ 28 പേര്‍ക്കും, വയനാട് ജില്ലയില്‍ 26 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 24 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 3 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. 105 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുവന്നവരും. 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 24 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
തിരുവനന്തപുരം ജില്ലയിലെ 170 പേര്‍ക്കും, കൊല്ലം ജില്ലയിലെ 71 പേര്‍ക്കും, എറണാകുളം ജില്ലയിലെ 59 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 44 പേര്‍ക്കും, കോട്ടയം ജില്ലയിലെ 38 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 29 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 24 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 22 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 15 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 11 പേര്‍ക്കും, വയനാട് ജില്ലയിലെ 7 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 2 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. കൂടാതെ 2 ബി.എസ്.എഫ് ജവാന്മാര്ക്കും (തിരുവനന്തപുരം, കൊല്ലം), തൃശൂര്‍ ജില്ലയിലെ 4 കെഎസ്സി ജീവനക്കാര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം കൊവിഡ് രോഗത്തിന് ചികിത്സയിലായിരുന്ന 245 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. 5618 പേര് ഇതുവരെ സംസ്ഥാനത്ത് രോഗത്തില്‍ നിന്നും മുക്തരായിട്ടുണ്ട്. 7611 പേരാണ് നിലവില്‍ കൊവിഡ് രോഗത്തിന് ചികിത്സയിലുള്ളത്.
Story highlights: Kerala Latest Covid 19 Corona Virus Updates